കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്ക്

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ഞായറാഴ്ച മുതല്‍ ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുകെന്ന് സുപ്രീം കോടതി ഉത്തരവ്. അന്തരീക്ഷ മാലിന്യം കൂടുന്ന അടിസ്ഥാനത്തിലാണ് രാജ്യ തലസ്ഥാനത്ത് പുതിയ മാര്‍ഗങ്ങള്‍ തേടാന്‍ സുപ്രീം കോടതി ഇടപെടുന്നത്.

പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിച്ചില്ലെങ്കില്‍ വണ്ടികള്‍ നിരത്തിലിറക്കേണ്ടെന്ന് കോടതി പറഞ്ഞു. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് എന്ന പ്രകൃതി വാതകം കാറില്‍ നിറക്കാനും കോടതി നിര്‍ദേശിച്ചു. 2000 വും അതിനുമുകളിലും സിസിയുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യുമെന്ന ഇടക്കാലവിധി ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

vehicle

മെഴ്‌സിഡസ്, ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ വാഹനകമ്പനികളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വാദം നീട്ടിവെക്കണമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും തള്ളുകയായിരുന്നു. വാഹനമലിനീകരണം സംബന്ധിച്ച വാദങ്ങള്‍ നീട്ടിവെക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.

മിഡില്‍ ഇന്‍കം ഗ്രൂപ്പ് ലീഗല്‍ എയിഡ് സൊസൈറ്റിയില്‍ പങ്കെടുക്കേണ്ടതിനാലാണ് വാഹനകമ്പനികളെ സംബന്ധിച്ച വാദം നീട്ടിവെക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്. സര്‍ക്കാര്‍ പോളിസിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വക്കീലന്‍മാര്‍ ഉണ്ടാകണമെന്നും സര്‍ക്കാറിനോട് കോടതി പറഞ്ഞു.

English summary
Diesel cabs in Delhi will go off roads from tomorrow unless they convert to CNG: Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X