കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും വിലക്കുറവ്, പെട്രോളിനും ഡീസലിനും കുറയുന്നത് 2.5 രൂപ!

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതില്‍ പിന്നെ വലിയ വാര്‍ത്തയല്ലാതായി മാറിയ ഒരു കാര്യമാണ് ഇന്ധനവിലയിലെ കുറവ്. പെട്രോളിനും ഡീസലിനും മറ്റൊരു വിലക്കുറവ് കൂടി ഉടന്‍ ഉണ്ടാകും എന്നാണ് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ലിറ്ററിന് 2.5 രൂപയാണ് പെട്രോളിനും ഡീസലിനും കുറയുക. ആഗസ്ത് മാസത്തിന് ശേഷം പെട്രോള്‍ വിലയിലെ ആറാമത്തെ വിലക്കുറവാണ് ഇത്.

ജമ്മു കാശ്മീരിലും ഝാര്‍ഖണ്ടിലും നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേയാണ് പെട്രോളിനും ഡീസലിനും വില കുറയുന്നത്. വിലനിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ഇതാദ്യമായാണ് ഡീസലിന് വില കുറയുന്നത്. കഴിഞ്ഞയാഴ്ച ഡീസല്‍ വിലയില്‍ 3.37 രൂപയുടെ കുറവുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് ഡീസല്‍ വിലയില്‍ കുറവ് വരുന്നത്.

petrol-filling

ലിറ്ററിന് രണ്ടര രൂപയുടെ കുറവ് വരുന്നതോടെ പെട്രോള്‍ വില കഴിഞ്ഞ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തും. ഡീസല്‍ വില കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ വിലയിലും എത്തും എന്ന് ഇക്കണോമിക് ടൈംസ് പറയുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് രാജ്യത്ത് ഇന്ധന വിലയില്‍ വന്‍ കുറവ് വരുത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറക്കുമ്പോഴും ഇതിന്റെ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണമായും കിട്ടുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ദ്ധിപ്പിച്ചാണ് കേരളത്തില്‍ ഇന്ധനവില കൂടാന്‍ കാരണമായത്. മന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനം സര്‍ക്കാര്‍ പമ്പുടമകളിലെത്തിക്കുകയായിരുന്നു. പെട്രാള്‍ നികുതി 26.92ല്‍ നിന്നും 27.42 ശതമാനമാക്കിയപ്പോള്‍ ഡീസലിന് 19.80 ആയിരുന്ന നികുതി 21.04 ശതമാനമാക്കി ഉയര്‍ത്തി. ഇത് കൂടാതെ പെട്രോളിനും ഡീസലിനും 1 ശതമാനം സെസ്സുമുണ്ട്.

English summary
Diesel, petrol prices likely to drop by Rs 2.50 per litre. This could be the sixth consecutive drop in pertol prices since August and the first reduction in diesel prices after government deregulated fuel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X