കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയിലെ അഗ്നിപരീക്ഷ പളനിസ്വാമിക്ക് കടുക്കും..! പാലം വലിച്ച് കോണ്‍ഗ്രസ്സ്..!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എഐഎഡിഎംകെ നിയസഭാ കക്ഷി നേതാവ് പളനിസ്വാമിക്ക് സഭയില്‍ കാത്തിരിക്കുന്നത് അഗ്നി പരീക്ഷ തന്നെയാണ്. 124 എംഎല്‍എമാര്‍ തങ്ങളുടെ പക്ഷത്തുണ്ടെന്ന് ഗവര്‍ണറെ ധരിപ്പിച്ചതിന്റെ ഭാഗമായാണ് വിദ്യാസാഗര്‍ റാവു പളനിസ്വാമിയെ മുഖ്യമന്ത്രിയാവാന്‍ ക്ഷണിച്ചത്. എന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല.

കോൺഗ്രസ്സിൽ ഭിന്നത

നാളെ സഭയില്‍ നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ പളനിസ്വാമിയെ പിന്തുണയ്ക്കണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. മുന്‍ എഐഎഡിഎംകെ അംഗമായ കോണ്‍ഗ്രസ് പ്രസിഡണ്ട് എസ് തിരുനാവുക്കരശര്‍ക്ക് ശശികല പക്ഷത്തോടാണ് താല്‍പര്യം.

വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നേക്കും

എന്നാലിതിനെതിരാണ് തമിഴ്‌നാട് കോണ്‍ഗ്രസ്സിലെ മറുപക്ഷം. സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ താല്‍പര്യം.

ഡിഎംകെയെ പിണക്കാനാവില്ല

തമിഴ്‌നാട്ടില്‍ പ്രതിപക്ഷകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷികളാണ് കോണ്‍ഗ്രസ്സും മുസ്ലിം ലീഗും. അതുകൊണ്ടു തന്നെ ഡിഎംകെയെ പിണക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. കോണ്‍ഗ്രസ്സിലെ 8 എംഎല്‍എമാരുടെ യോഗത്തിലും ഇതാണ് അഭിപ്രായം.

പരാജയപ്പെട്ടാൽ തിരഞ്ഞെടുപ്പ്

എഐഎഡിഎംകെയിലെ രണ്ട് വിഭാഗങ്ങളും ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ തമിഴ്‌നാടിനെ കാത്തിരിക്കുന്നത് തിരഞ്ഞെടുപ്പാണ്. ഇതില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഡിഎംകെ പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷ വിടാതെ ഒപിഎസ്

മുഖ്യമന്ത്രിയാകാനുള്ള പിടിവലിയില്‍ തോറ്റുപോയ പനീര്‍ശെല്‍വത്തിനെ ഇനിയും തള്ളിക്കളയാനായിട്ടില്ല. പളനിസ്വാമി പക്ഷത്ത് നിന്നും ഇന്ന് മൈലാപ്പൂര്‍ എംഎല്‍എയും പനീര്‍ശെല്‍വം പക്ഷത്തേക്ക് വന്നിരുന്നു. കൂടുതല്‍ എംഎല്‍എമാരെ പനീര്‍ശെല്‍വം ഇപ്പോഴും പ്രതീക്ഷിക്കുന്നു.

ഉറപ്പില്ലാതെ ഡിഎംകെ

ഡിഎംകെയ്ക്ക് 89 അംഗങ്ങളാണ് തമിഴ്‌നാട് നിയമസഭയില്‍ ഉള്ളത്. കോണ്‍ഗ്രസ്സിന് 8 അംഗങ്ങളും മുസ്ലിം ലീഗിന് ഒരംഗവും. പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുമോ എന്ന കാര്യം ഡിഎംകെ ഇതുവരെ ഉറപ്പിച്ച് പറഞ്ഞിട്ടില്ല.

ഒപിഎസ് കളിച്ചാൽ കുഴയും

പനീര്‍ശെല്‍വത്തിന് തന്റെ പക്ഷത്തേക്ക് കൂടുതല്‍ എംഎല്‍എമാരെ മറിക്കാന്‍ സാധിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കുക എന്നത് പളനിസ്വാമിക്ക് അസാധ്യമാകും. ഈ സന്ദര്‍ഭത്തിലാണ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ പിന്തുണ ആവശ്യമായി വരിക.

ഒന്നിനും വ്യക്തതയില്ല

എന്നാല്‍ ഡിഎംകെ ചേരിയിലുള്ള കോണ്‍ഗ്രസ് ശശികല വിഭാഗത്തെ പിന്തുണയ്ക്കാന്‍ നിലവില്‍ സാധ്യതയില്ല. കൂടുതല്‍ എംഎല്‍എമാരെ തന്റെ പക്ഷത്തേക്ക് മറിച്ചാല്‍ പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഡിഎംകെ, കോണ്‍ഗ്രസ് അടക്കമുള്ളവരുടെ പിന്തുണ വേണം. ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല.

English summary
Differences have emerged in TN unit of congress over the issue of supporting Palaniswami in floor test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X