കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാമറിയുന്നവര്‍ ഈ 'ആപ്പുകള്‍'!!എന്തിനാണ് ഈ ആപ്പുകള്‍ കൊണ്ടുവന്നത്..?

  • By പീയൂഷ് ഗോയല്‍
Google Oneindia Malayalam News

2005 ലാണ് ദേശീയ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നത്. പൗരന്‍മാരുടെ അറിയാനുള്ള അവകാശത്തിനു മേല്‍ ലഭിച്ച പൊന്‍തൂവലായിരുന്നു അത്. എന്നാല്‍ വിവരാവകാശ നിയമം ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണ പലര്‍ക്കുമില്ല. ഇതിന് ഒരു പരിഹാര മാര്‍ഗ്ഗമെന്നോണമാണ് സര്‍ക്കാര്‍ ആപ്പുകള്‍ പുറത്തിറക്കിയത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ആപ്പുകള്‍ നിങ്ങള്‍ക്കു നല്‍കും.

സര്‍ക്കാര്‍ പദ്ധതികളിലെം സുതാര്യത ഉറപ്പാക്കാനാണ് ഈ ആപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഗാര്‍വ്, മെറിറ്റ്, ഊര്‍ജ്ജ മിത്ര,തമ്ര, തരംഗ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. നിങ്ങളുടെ ജില്ലയില്‍ എത്ര ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കപ്പെട്ടിട്ടുണ്ടെന്നറിയാന്‍ GARV ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അന്വേഷിച്ചാല്‍ മതി. വിവരാകവാശ നിയമം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യമേ വരുന്നില്ല.

15

നിങ്ങളുടെ വൈദ്യുത ഉപയോഗവും അതിന് ഈടാക്കുന്ന ചാര്‍ജ്ജും അറിയണമെങ്കില്‍ MERIT എന്ന ആപ്പ് ഉപയോഗിച്ചാല്‍ മതി. പവര്‍ കട്ടിനെ കുറിച്ചറണോ? അതിനുമുണ്ട് ആപ്പ്. URJA Mitra ഉപയോഗിച്ച് അന്വേഷിച്ചാല്‍ മതി. തരംഗും തമ്രയും വിവിധ സര്‍ക്കാര്‍ പ്രൊജക്ടുകളെ കുറിച്ച് അറിയാനുള്ള ആപ്പുകളാണ്.

English summary
Digital Em‘Power’ment: Delivering on ‘RTI’- Right to a Transformed India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X