കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായികയ്ക്കും രക്ഷയില്ല! ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു!! കത്തി കാണിച്ച് രക്ഷപ്പെട്ടു

എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച നടിയുടെ ആത്മധൈര്യത്തിന് ഒപ്പം താനും ഉണ്ടെന്നും ലീന മണിമേഖല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

  • By മരിയ
Google Oneindia Malayalam News

ചെന്നൈ: സിനിമ എന്ന ഗ്ലാമര്‍ ഇന്‍സ്ട്രിയില്‍ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടിയെ ആക്രമിച്ച പള്‍സര്‍ സുനി സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്.

സിനിമാ മേഖലയില്‍ നിന്ന തനിക്ക് ഉണ്ടായ മോശം അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് പ്രശസ്ത തമിഴ് സംവിധായികയും ഡോക്യുമെന്റി മേക്കറുമായ ലീന മണിമേഖല.

കരിയറിന്റെ തുടക്കം

2005ല്‍ ഒരു ടെലിവിഷന്‍ പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായും അവതാരകയായും പ്രവര്‍ത്തിച്ചിരുന്നു ലീന. അതിന്റെ ഭാഗമായി ഒരു യുവസംവിധായകനെ ഇന്റര്‍വ്യൂ ചെയ്യേണ്ടതായി ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി 9.30യ്ക്ക് ആണ് ഓഫീസില്‍ നിന്ന് തിരിച്ചത്. വീട്ടില്‍ ഡ്രോപ്പ് ചെയ്യാമെന്ന് സംവിധായകന്‍ പറഞ്ഞു.

അയാളെ വിശ്വസിച്ചു

സംവിധായകന്റെ വാക്ക് കേട്ട് കാറില്‍ കയറി. കുറച്ച് കഴിഞ്ഞപ്പോള്‍ സംസാരത്തിന്റെ രീതി മാറി. ഇതിനിടയില്‍ അയാള്‍ കാറിന്റെ ലോക്ക് ഇടുന്നത് ലീന ശ്രദ്ധിച്ചിരുന്നു. അവരുടെ മടിയില്‍ ഇരുന്നിരുന്ന ഫോണ്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്ത് കാറിന്റെ മൂലയ്ക്ക് ഇട്ടു.

അയാളുടെ ആവശ്യം

ലീന അയാളോടൊപ്പം അപ്പാര്‍ട്ട്‌മെന്റിലേക്ക് ചെല്ലണം എന്നതായിരുന്ന സംവിധായകന്റെ ആവശ്യം. ആദ്യം ബഹളം വെച്ച് നോക്കി. റോഡില്‍ ഇറക്കി വിടാന്‍ അപേക്ഷിച്ചു. അയാള്‍ അതിന് തയ്യാറായില്ല.

കേണപേക്ഷിച്ചു

ഉപദ്രവിയ്ക്കരുതെന്ന് അയാളോട് കേണപേക്ഷിയ്‌ക്കേണ്ടി വന്നു. ഗൗരവത്തില്‍ പറഞ്ഞിട്ടും കേള്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല.

രക്ഷപ്പെട്ടത് എങ്ങനെ

എഞ്ചിനീയറിംഗ് പഠന കാലം മുതല്‍ കയ്യില്‍ കരുതിയിരുന്ന കത്തിയാണ് തന്നെ രക്ഷിച്ചതെന്ന് ലീന പറയുന്നു. ഇത് കണ്ടപ്പോഴാണ് അയാള്‍ റോഡില്‍ ഇറക്കി വിടാന്‍ തയ്യാറായത്.

പേടി

ഈ സംഭവം ആരോടെങ്കിലും പറയാന്‍ പേടിയായിരുന്നു. മീഡിയയില്‍ ജോലി ചെയ്യുന്നതില്‍ താല്‍പര്യം ഇല്ലാതിരുന്ന അച്ഛനമ്മമാര്‍ക്ക് ഇത് അറിയുന്നതോടെ കൂടുതല്‍ ദേഷ്യം ആവും.

അവകാശങ്ങളെ കുറിച്ച് അറിയില്ലായിരുന്നു.

ഇപ്പോള്‍ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന തനിക്ക് അന്ന് അവകാശങ്ങളെ കുറിച്ച് ബോധ്യം ഇല്ലായിരുന്നെന്ന് ലീന പറയുന്നു. നോ എ്ന്ന് പറയാനോ, പരാതിപ്പെടാനോ ധൈര്യം ഉണ്ടായിരുന്നില്ല. കൂടാതെ പ്രശസ്തനായ ആ സംവിധായകന്‍ തന്റെ കരിയര്‍ നശിപ്പിയ്ക്കുമോ എന്ന് ഭയപ്പെട്ടിരുന്നു എന്നും ലീന ഫേസ്ബുക്കില്‍ കുറിച്ചു.

ആത്മപരിശോധന നടത്തണം

നടിയ്ക്ക് നേരിട്ട അതിക്രമത്തിന് എതിരെ ശബ്ദമുയര്‍ത്തുന്ന മലയാളത്തിലെ സംവിധായകന്മാരും നായകന്മാരും ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും എന്നും ലീന പറയുന്നു. സ്വന്തം സിനിമകളിലെ സ്ത്രീവിരുദ്ധ ഡയലോഗുകളും പ്രവൃത്തികളും പരിശോധിയ്ക്കാനാണ് ഇത്.

എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച നടിയുടെ ആത്മധൈര്യത്തിന് ഒപ്പം താനും ഉണ്ടെന്നും ലീന മണിമേഖല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


ലീനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇതാ...

English summary
Director Leenam Manimekalai on her Bad experience from the industry. She escaped form that senior director with the help of a knife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X