കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് സമത്വം: ഇന്ത്യന്‍ തീരുമാനം നിരാശപ്പെടുത്തുന്നതായി സുക്കര്‍ബര്‍ഗ്

  • By Athul
Google Oneindia Malayalam News

കാലിഫോര്‍ണിയ: നെറ്റ് ന്യൂട്രാലിറ്റി നടപ്പിലാക്കുമെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ നിരാശപ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്. ഇന്ത്യയുടെ നിലപാട് തന്നെ ശരിക്കും നിരാശനാക്കിയെന്നും എന്നാല്‍ ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് നടപ്പിലാക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.

സൗജന്യമായി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായിയുടെ തീരുമാനം. ഫ്രീബേസിക്‌സിന് മാത്രമല്ല സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കുന്ന മറ്റ് പദ്ധതികള്‍ക്കും ഈ തീരുമാനം തടസ്സമാകുമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

markzuckerberg

കണക്ടിങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് പദ്ധതി. ഇതിലൂടെ ഇന്ത്യയിലെ ദാരിദ്രവും തൊഴിലില്ലായ്മയും ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റ് നെറ്റ് സമത്വം ഉറപ്പുവരുത്തണമെന്ന ട്രായിയുടെ നിര്‍ദേശത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിക്കുകയായിരുന്നു സുക്കര്‍ബര്‍ഗ്.

Everyone in the world should have access to the internet. That's why we launched Internet.org with so many different...

Posted by Mark Zuckerberg on Monday, 8 February 2016

English summary
Expressing disappointment on India's decision on net neutrality, Facebook founder and chief Mark Zuckerberg has said he is committed to keep working to break down connectivity barriers in India and around the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X