കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി ആഘോഷത്തിനിടെ ക്യാന്ത് ചുഴലിക്കാറ്റ്; കിഴക്കന്‍ തീരത്ത് ജാഗ്രത

വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കരയിലേക്കു കയറുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: ദീപാവലി ആഘോഷങ്ങള്‍ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഉഗ്രരൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞുവീശിയേക്കുമെന്ന് റിപ്പോര്‍ട്ട്. ക്യാന്ത് അഥവാ മുതല എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്ത് ജാഗ്രത പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കരയിലേക്കു കയറുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റ് കരയിലെത്തുക. 15-20 സെന്റീമീറ്റര്‍ വരെ പേമാരിയും ഉണ്ടായേക്കും. കൃഷ്ണ ഗോദാവരി കൊറോമാന്‍ഡല്‍ തീരത്തേക്കു വ്യാഴാഴ്ച രാത്രി മുതലേ മഴ ആരംഭിക്കും.

cyclone

ഒഡീഷയിലെ ഗോപാല്‍പ്പൂരിന് 600 കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം. അതിശക്തമായ കാറ്റുവീശാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോടു ഉടന്‍ കരയിലേക്കു മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭുവനേശ്വറിലും മറ്റും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

അതേസമയം 2013ലും 2014ലും ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ സംഹാര താണ്ഡവമാടിയ ഐല, ഫൈലന്‍, ഹുദ്ഹുദ് എന്നീ ചുഴലികളുടെയത്ര സംഹാരം ക്യാന്ത് വിതയ്ക്കില്ലെന്നാണു കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ക്യാന്തിന്റെ ഭാഗമായി കേരളത്തിലും മഴ ലഭിച്ചേക്കും.

English summary
Diwali celebrations may be at risk as Kyant charges toward India with torrential rainfall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X