കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനലുകള്‍ തീവ്രവാദ ആക്രമണങ്ങള്‍ ലൈവായി സപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്രനിര്‍ദ്ദേശം

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ടെലിവിഷന്‍ ചാനലുകളുടെ തത്സമയ സംപ്രേക്ഷണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സപ്രേക്ഷണം ചെയ്യരുതെന്നാണ് കേന്ദ്രനിര്‍ദ്ദേശം.

പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നടന്ന തീവ്രവാദ ആക്രമണം ചില ചാനലുകള്‍ ആഘോഷമായി കാണിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം. ചില ചാനലുകള്‍ നിയമം ലംഘിച്ചതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആക്രമണങ്ങള്‍ തത്സമയ സംപ്രേക്ഷണം ചെയ്യരുതെന്ന് നേരത്തെ ചാനലുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

terrorist

2015ലെ കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് നിയമഭേദഗതിയില്‍ തീവ്രവാദ വിരുദ്ധ നീക്കങ്ങളുടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നതായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ചില ചാനലുകളും സമകാലീന മാധ്യമങ്ങളും നിയമം തെറ്റിച്ചാണ് പ്രവര്‍ത്തിച്ചത്.

ഇത്തരം പ്രവണത ആവര്‍ത്തിച്ചാല്‍ നിയമനടപടികള്‍ ഉണ്ടാകുമെന്നും എല്ലാ മധ്യമങ്ങളും സര്‍ക്കാരിനോട് സഹകരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

English summary
government said that TV channels not to show live coverage of the ongoing anti-terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X