കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാറ്റയെ കണ്ട ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ച് വീഡിയോയെടുത്തു;സായിപ്പിനെ കണ്ട് കവാത്ത് മറന്നു!!

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം

  • By Sandra
Google Oneindia Malayalam News

മുംബൈ: ഓപ്പറേഷനിടെ പാറ്റ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ത്തിവെച്ച സംഭവം വൈറലാവുന്നു. താനെയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ഓപ്പറേഷന്‍ തിയേറ്ററിലെ വൃത്തി ചോദ്യം ചെയ്തായിരുന്നു ഡോക്ടറുടെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഛത്രപജി ശിവജി മഹാരാജ് ആശുപത്രിയിലെ സീനിയര്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. സഞ്ജയ് ബരണ്‍വാലാണ് 45കാരന്റെ കാലിനുള്ള ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയറ്ററില്‍ പാറ്റയെ കണ്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നിര്‍ത്തിവച്ചത്.

 ഫോണില്‍ പകര്‍ത്തി

ഫോണില്‍ പകര്‍ത്തി

ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലെ വൃത്തിയില്ലായ്മ അധികാരികളെ കാണിച്ച് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഡോക്ടര്‍ പാറ്റയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. രോഗികള്‍ എത്ര അപകടരമായ സാഹചര്യത്തിലാണ് ചികിത്സിക്കപ്പെടുന്നതെന്ന് അധികൃതരെ ബോധ്യപ്പെടുത്താനുള്ള ശ്രമം കൂടിയായിരുന്നു ഇത്.

പരാതി ഉന്നയിച്ചിട്ടും

പരാതി ഉന്നയിച്ചിട്ടും


താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വൃത്തിയില്ലെന്നും കീടങ്ങളുടെ ശല്യമുണ്ടെന്നും കാണിച്ച് ഡോ. ബാരന്‍വാല്‍ നേരത്തെ നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു. രോഗികള്‍ അണുബാധ കാരണം ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെയാണ് സംഭവം.

ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി

ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി

ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന പെരുമാറ്റച്ചട്ടങ്ങള്‍ പ്രകാരം ശസ്ത്രക്രിയ നടത്തണമെങ്കില്‍ ഓപ്പറേഷന്‍ തിയറ്ററില്‍ അണുനശീകരണം നടത്തേണ്ടത് അനിവാര്യമാണ് ഇതിനെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ആശുപത്രി അധികൃതരുടെ നടപടി.

ഒന്നുമാത്രം പ്രവര്‍ത്തിയ്ക്കും

ഒന്നുമാത്രം പ്രവര്‍ത്തിയ്ക്കും

500 രോഗികളെ കിടത്തി ചികിത്സിയ്ക്കാവുന്ന ഛത്രപതി ശിവജി മഹാരാജ് ആശുപത്രി രാജീവ് ഗാന്ധി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിയ്ക്കുന്നത്. 2013ല്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഉദ്ഘാടനം ചെയ്ത മൂന്ന് ഓപ്പറേഷന്‍ തിയ്യറ്ററുകളില്‍ ജീവനക്കാരുടെ അഭാവം മൂലം ഒന്നു മാത്രമാണ് പ്രവര്‍ത്തിയ്ക്കുന്നത്.

മാനദണ്ഡങ്ങള്‍

മാനദണ്ഡങ്ങള്‍

ആശുപത്രികള്‍ക്കുള്ള മാനദണ്ഡപ്രകാരം ഓരോ ഓപ്പറേഷന്‍ തിയറ്ററുകളും എല്ലാ ആഴ്ചയിലും കഴുകുകയും പുകയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍ കല്‍വ ആശുപത്രിയില്‍ ഇക്കാര്യങ്ങള്‍ പാലിക്കാറില്ലെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഡോക്ടര്‍ വീഡിയോ അയച്ചു നല്‍കിയതിനെ തുടര്‍ന്ന് പുകയിടുന്നതിനായി ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിട്ടു.

നടപടി ഉടന്‍

നടപടി ഉടന്‍

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രി ഡീന്‍ സി മിത്ര സംഭവത്തിന് വിശദീകരണവുമായി രംഗത്തെത്തി. ഓപ്പറേഷന്‍ തിയറ്ററിനും വരാന്തയ്ക്കുമിടയില്‍ ഭക്ഷ്യാവശിഷ്ടങ്ങളുള്ളത് കീടങ്ങളെ ആകര്‍ഷിക്കുന്നതെന്നും ഉടന്‍ നടപടിയെടുക്കുമെന്നും ഡീന്‍ വ്യക്തമാക്കി.

ആവര്‍ത്തിയ്ക്കപ്പെടുമ്പോള്‍

ആവര്‍ത്തിയ്ക്കപ്പെടുമ്പോള്‍

രണ്ടാഴ്ചയ്ക്ക് മുമ്പ് മറ്റൊരു ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ പാറ്റയെ കണ്ടതിന്റെ തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റിനെ അറിയിക്കാതെ ഇവയെ നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

English summary
A 45-year-old man's leg surgery at one of Thane's biggest super-specialty hospitals was briefly halted after doctors sighted a cockroach moving around in the operating theatre, a place where you expect the highest standards of cleanliness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X