കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ തിയേറ്ററില്‍ പാറ്റ...!!! ഡോക്ടര്‍ ചെയ്തത് എന്തെന്നോ...?

താനെ ഛത്രപതി മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലാണ് പാറ്റയെ കണ്ടത്.

Google Oneindia Malayalam News

താനെ: പാറ്റകളെ പലര്‍ക്കും പേടിയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പാറ്റകളയെും ചിലന്തിയെയും കണ്ടാല്‍ കരയാന്‍ തുടങ്ങും അല്ലെങ്കില്‍ ഓടി രക്ഷിപ്പെടും. എന്നാല്‍ അല്‍പം വ്യത്യസ്തമായ കഥയാണ് താനെയിലെ ഒരു ആശുപത്രിയില്‍ നിന്ന് വരുന്നത്. ഓപ്പറേഷന്‍ തിയേറ്ററില്‍ പാറ്റയെ കണ്ടപ്പോള്‍ ഡോക്ടര്‍ എന്ത് ചെയ്‌തെന്നോ...

വൃത്തിഹീനമായി സാഹചര്യം

താനെയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ പ്രശസ്ത എല്ലു രോഗ വിദഗ്ദ്ധന്‍ ഡോ. സഞ്ജയ് ബരന്‍വാളിന്‌റെ നേതൃത്വത്തില്‍ ഒരാള്‍ക്ക് കാലിന് ശസ്ത്രക്രിയ നടക്കുകയായിരുന്നു. അപ്പോഴാണ് ഓപ്പറേഷന്‍ തിയേറ്ററിന് അകത്ത് പാറ്റകളും പ്രാണികളും നിറഞ്ഞിരിക്കുന്നത് ഡോക്ടര്‍ കണ്ടത്...

പൊട്ടിത്തെറിച്ച് ഡോക്ടര്‍

ശസ്ത്രക്രിയ നടക്കുന്ന സ്ഥലം തീര്‍ത്തും വൃത്തിഹീനമാണെന്ന് അറിഞ്ഞതോടെ ഡോക്ടര്‍ പൊട്ടിത്തെറിച്ചു. ശുചീകരണ തൊഴിലാളികളോട് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ ചെയ്തില്ലെന്നും ഡോക്ടര്‍ പറയുന്നു. അവസാനം ഡോക്ടര്‍ ചെയ്തത് എന്തെന്നോ...

ശസ്ത്രക്രിയ നിര്‍ത്തി വച്ചു

തന്റെ പരാതി ആശുപത്രി മാനേജ്‌മെന്‌റോ ശുചീകരണ തൊഴിലാളികളോ കേള്‍ക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഡോക്ടര്‍, ചെയ്ത് കൊണ്ടിരുന്ന ശസ്ത്രക്രിയ നിര്‍ത്തി വെച്ചു. കാല്‍ മുട്ടിന് തേയ്മാനം സംഭവിച്ച് രോഗിയുടെ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടന്ന് കൊണ്ടിരുന്നത്. എന്നാല്‍ വൃത്തിഹീനമായി സാഹചര്യത്തില്‍ ശസ്ത്രക്രിയ നടന്നാല്‍ രോഗിയ്ക്ക് അണുബാധയേല്‍ക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. സഞ്ജയ് ശസ്ത്രക്രിയ നിര്‍ത്തി വച്ചത്.

വേറെ വഴിയില്ലെന്ന് ഡോക്ടര്‍

ഡോക്ടര്‍ രോഗികളുടെ ജീവന്‍ വച്ച് കളിയ്ക്കുകയാണെന്ന് ചിലര്‍ ആരോപിച്ചു. എന്നാല്‍ ശസ്ത്രക്രിയയുടെ അപകടഘട്ടം കഴിഞ്ഞ ശേഷമാണ് ഓപ്പറേഷന്‍ നിര്‍ത്തിവച്ചതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇത് കൊണ്ട് രോഗിയ്ക്ക് ഒരു ആപത്തും വരില്ലെന്നും അദ്ദേഹം പറയുന്നു.

ഇതെന്ത് മാനേജ്‌മെന്‌റ്....?

രോഗികളുടെ ജീവന് ആശുപത്രി മാനേജ്‌മെന്‌റ് വില കല്‍പിയ്ക്കുന്നില്ലെന്ന് ഡോക്ടര്‍ സഞ്ജയ് പറയുന്നു. അതീവ ശുചിത്വം പാലിക്കേണ്ട മുറികളിലും ഓപ്പറേഷന്‍ തിയേറ്ററുകളിലും വൃത്തിയില്ലെന്ന് നേരത്തെ പരാതിപ്പെട്ടതാണ്. എന്നാല്‍ ആരും മുഖവിലയ്ക്ക് എടുത്തില്ല. പാറ്റകളും പ്രാണികളും നിറഞ്ഞ ആശുപത്രി മുറിയുടെ വീഡിയോയും ഡോക്ടര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആശുപത്രി ഉടനെ പൂട്ടുമോ... ?

ഡോക്ടറുടെ തുറന്ന് പറച്ചിലും രോഗികളുടെ പ്രതിഷേധവും ആയതോടെ താനെയിലെ ഛത്രപതി ശിവജി ആശുപത്രിയുടെ നിലനില്‍പ്പ് ഭീഷണിയില്‍ ആയിരിക്കുകയാണ് 2013ലാണ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ മാനേജ്‌മെന്‌റുമായി പിണങ്ങി വിദഗ്ദ്ധ ഡോക്ടര്‍മാരെല്ലാം ആശുപത്രി വിട്ടു. ഏറ്റവും ഒടുവിലായി ഡോ. സഞ്ജയ് ബരന്‍വാളിന്‌റെ തുറന്ന് പറച്ചിലും.

English summary
Senior orthopaedic surgeon Dr Sanjay Baranwal, who was performing the procedure at Chhatrapati Shivaji Maharaj Hospital, recorded the crawler's infiltration so he could finally draw the administration's attention to the poor, and potentially dangerous, conditions in which patients are being treated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X