കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പന്റിക്‌സ് ഓപറേഷനില്‍ ഡോക്ടര്‍ മറന്നു വെച്ച കത്രിക 18 വര്‍ഷത്തിന് ശേഷം തിരിച്ചെടുത്തു

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: 18 വര്‍ഷമാണ് അറുപതുകാരിയായ സരോജ വയറുവേദന സഹിച്ച് നടന്നത്. 1998 ല്‍ ഇതേപോലൊരു വയറു വേദനയ്ക്ക് ഡോക്ടറെ കാണാന്‍ പോയതാണ് സരോജ. അപ്പന്റിക്‌സ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ജറി നടത്തി. അപ്പന്റിക്‌സ് സര്‍ജറിയ്ക്ക് ശേഷം എല്ലാം ശരിയാകും എന്നാ വിശ്വാസത്തിലായിരുന്നു സരോജയും കുടുംബവും എന്നാല്‍ അതിന് ശേഷമാണ് എല്ലാ പ്രശ്‌നങ്ങളും ആരംഭിച്ചത്. അപ്പന്റിക്‌സ് സര്‍ജറി നടത്തിയിട്ടും സരോജയുടെ വേദനയുടെ കാരണം കണ്ടെത്താന്‍ ഒരു ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല.

18 വര്‍ഷങ്ങള്‍ വേദനയും പേറി നടന്നു, ഇപ്പോള്‍ വയസ്സ് 60. വേദന സഹിക്കാതെയായപ്പോള്‍ ഗതിക്കെട്ട് വീണ്ടും ഡോക്ടറുടെ അടുത്തെത്തി. വിശദമായ പരിശോധനയ്ക്കും സ്‌കാനിങ്ങിനും ശേഷം വയറിനുള്ളില്‍ കട്ടിയുള്ള എന്തോ കുടുങ്ങി കിടപ്പുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ അത് കണ്ടപ്പോള്‍ ഞെട്ടിപോയി. സര്‍ജറിയ്ക്ക് ഉപയോഗിക്കുന്ന കത്രികയായിരുന്നു വയറില്‍ കുടുങ്ങി കിടന്നത്. ഇത്രയും വര്‍ഷം യുവതി ജീവനോടെ ഇരുന്നത് തന്നെ അത്ഭുതമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 surgery14-600

സര്‍ജറിയ്ക്ക് എത്തുന്ന സ്ത്രീകളുടെ ഉദരത്തിലും ഗര്‍ഭപാത്രത്തിലും ഉപകരണങ്ങളും മറ്റും മറന്ന് വെയ്ക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭോപാലിലും ഇതിന് സമാനമായ സംഭവമാണ് ഉണ്ടായത്. പ്രവസത്തിന് എത്തിയ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ രക്തം പുരണ്ട തുണി കഷ്ണം മറന്നു വെയ്ക്കുകയും യുവതിയുടെ ജീവന് തന്നെ ഭീഷണിയാവുകയും ചെയ്തു.

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോകാടര്‍മാര്‍ക്കാണ് ഇത്തരം കൈപിഴകള്‍ സംഭവിക്കുന്നത് എന്നും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കിയ ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ഇരകള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണുന്നില്ല. ചില സാഹചര്യത്തില്‍ ജീവനു തന്നെ ഭീഷണിയാകുന്ന ഗുരുതര വീഴ്ചകളാണ് ഡോക്ടര്‍മാര്‍ വരുന്നത്.

English summary
For 18 years, 60-year-old Saroja carried a foreign object in her body without realizing it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X