കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ് നായകള്‍ 80 കാരിയെ കൊന്നു തിന്നു; മൃതദേഹം കണ്ടെത്തിയത് പാതി ഭക്ഷിച്ച നിലയില്‍!!!

  • By Akshay
Google Oneindia Malayalam News

ഭോപ്പാല്‍: എണ്‍പതുകാരിയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചു തിന്ന നിലയില്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികയെയാണ് നായ്ക്കള്‍ കടിച്ചുതിന്ന നിലയില്‍ കണ്ടെത്തിയത്. ഭോപ്പാലിലാണ് സംഭവം.

വയോധികയെ കാണാതായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെ മാതൃശിശു വാര്‍ഡിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത്.

 പോലീസ്

പോലീസ്

തെരുവില്‍ അലഞ്ഞ് നടന്നിരുന്ന വയോധികയെ അവശനിലയാതിനെത്തുടര്‍ന്ന് പോലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 19നാണ് ഇവരെ കാണാതാവുന്നത്.

 രോഗികളുടെ പരാതി

രോഗികളുടെ പരാതി

സ്ത്രീയെ കാണാതായ വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് വാര്‍ഡിന് സമീപത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന രോഗികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.

 പരിശോധന

പരിശോധന

മെഡിക്കല്‍ ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് തെരുവ്‌നായ്ക്കള്‍ കടിച്ച് കൊന്നതാകാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

 എങ്ങിനെ പുറത്തെത്തി?

എങ്ങിനെ പുറത്തെത്തി?

നായ്ക്കള്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹത്തിന്റെ പകുതി ഭാഗമാണ് ആശുപത്രിക്ക് സമീപം കിടന്നിരുന്നത്. ഇവരെങ്ങനെ പുറത്തെത്തി എന്ന കാര്യം വ്യക്തമല്ല.

 പോലീസ്

പോലീസ്

ഗുണ ജില്ലയിലെ മധുസൂദന്‍ഗഥ് സ്വദേശിയായ ബിസ്മില്ല എന്ന പേരിലുള്ള സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.

English summary
The mauled body of an 80-year-old woman, who was apparently eaten up by stray dogs, was found on the Rajgarh district hospital premises, days after she went missing from the facility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X