കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി തര്‍ക്കം:സശസ്ത്ര സീമാബെല്ലിന് രഹസ്യാന്വേഷണ വിഭാഗം

സശസ്ത്ര സീമാബെല്ലിന് രഹസ്യാന്വേഷണ വിഭാഗം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വ്യക്തമാക്കിയത്

Google Oneindia Malayalam News

ദില്ലി: സിക്കിമില്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ സശസ്ത്ര സീമാബെല്ലിന് രഹസ്യാന്വേഷണ വിഭാഗം വരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ അതിര്‍ത്തികളില്‍ സുരക്ഷയൊരുക്കുന്ന സശസ്ത്ര സീമാ ബെല്ലിന് രഹസ്യാന്വേഷണ വിഭാഗം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഇതിനായി 650 തസ്തികകളാണ് സൃഷ്ടിക്കുക. അതിര്‍ത്തിയിലെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനായിരിക്കും ഇന്‍ററലിജന്‍സിന്‍റെ സേവനം ഉപയോഗപ്പെടുത്തുക. അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഇക്കാര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാണ് ഈ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ലീഡ് ഇന്‍റലിജന്‍സ് ഏജന്‍സി എന്ന പേരിലായിരിക്കും ഇന്‍റലിജന്‍സ് വിംഗ്.

സിക്കിം സെക്ടറിലെ ഡോക് ലയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി ത‍ര്‍ക്കം മൂന്നാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍‌ണ്ണായക നീക്കം. ചൈന- ഭൂട്ടാന്‍- ഇന്ത്യ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനാണ് ഡോക് ലയെന്ന ഇന്ത്യന്‍ വാദം തള്ളിക്കളഞ്ഞ ചൈന തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണ് ഇതെന്ന വാദമാണ് ഉന്നയിക്കുന്നത്. ചൈന ഡോങ്ലാങ് എന്ന് വിളിക്കുന്ന പ്രദേശത്തിന്‍റെ ഇന്ത്യന്‍ നാമമാണ് ഡോക് ല.

 പ്രമേയത്തില്‍ നീക്കം

പ്രമേയത്തില്‍ നീക്കം

ജമ്മു കശ്മീരിലെയും ലെഫ്റ്റ് വിംഗ് എക്സ്ട്രിമിസം പ്രദേശങ്ങളിലെയും അതിര്‍ത്തി പ്രദേശങ്ങളിലും ഫലപ്രദമായ സുരക്ഷയൊരുക്കുന്നതിന് വേണ്ടി ഇന്‍റലിജന്‍സ് സംവിധാനം രൂപീകരിക്കണമെന്ന സശസ്ത്ര സീമാ ബെല്ലിന്‍റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന് അനുമതി നല്‍കിയിട്ടുള്ളത്.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി

ഇന്ത്യ- നേപ്പാള്‍, ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള സശസ്ത്ര സീമാബെല്ലിന്‍റെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ജനസഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെ
ടുത്തിയിട്ടില്ല. ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, സമതലങ്ങള്‍, തിങ്ങിയ വനപ്രദേശം എന്നിവിടങ്ങളിലാണ് സശസ്ത്ര സീമാ ബെല്ലിന്‍റെ അധികാരപരിധിയില്‍ വരുന്നത്. എന്നാല്‍ ഇരുരാജ്യങ്ങലുടേയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തമ്മില്‍ ശക്തമായ സാമ്പത്തിക- സാംസ്കാരിക ബന്ധങ്ങളാണ് നിലനില്‍ക്കുന്നത്.

രാജ്യസുരക്ഷയ്ക്ക് ഊന്നല്‍

രാജ്യസുരക്ഷയ്ക്ക് ഊന്നല്‍

അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്രിമിനലുകളുടെ നീക്കങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിന് വേണ്ടിയാണ് വിസ ആവശ്യമില്ലാത്തെ ഈ പ്രദേശത്ത് സശസ്ത്ര സീമാബെല്ലിന് ഇന്‍റലിജന്‍സ് സംവിധാനത്തിന്‍റെ ആവശ്യകതയുള്ളത്. പാക് ഐഎസ്ഐ ഭീകരര്‍, ആയുധക്കടത്തുകാര്‍, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍, മനുഷ്യക്കടത്തുകാര്‍, മരുന്ന് കള്ളക്കടത്ത്, നോട്ട് കടത്ത് എന്നിവ തടയുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം സഹായിക്കും. ഇതിന് പുറമേ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം സൗഹൃദപരമായി മുന്നോട്ടുകൊണ്ടുപോകാനും ഇന്‍റലിജന്‍സിനെ ഉപയോഗപ്പെടുത്തും.

സര്‍വ്വകക്ഷിയോഗം

സര്‍വ്വകക്ഷിയോഗം

സിക്കിം വിഷയത്തില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ദില്ലിയില്‍ സര്‍വ്വകക്ഷിയോഗം. വെള്ളിയാഴ്ച വൈകിട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ നേതൃത്വത്തിലായിരിക്കും സര്‍വ്വകക്ഷിയോഗം. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മാസം ആരംഭിച്ച അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങളും യോഗത്തില്‍ സുഷമാ സ്വരാജ് അവതരിപ്പിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ്സിംഗിന്‍റെ വസതിയിലായിരിക്കും യോഗം. മണ്‍സൂണ്‍ പാര്‍ലമെന്‍റ് സെഷനില്‍ സിക്കിം സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കാനിരിക്കെയാണ് സുഷമാ സ്വരാജ് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നത്

തര്‍ക്കങ്ങള്‍ക്ക് അയവില്ല

തര്‍ക്കങ്ങള്‍ക്ക് അയവില്ല

എന്നാല്‍ സിക്കിം സെക്ടടറില്‍ ചൈനയ്ക്ക് പരമാധികാരമുള്ള ഭൂപ്രദേശത്ത് ഇന്ത്യന്‍ സൈന്യം അതിക്രമിച്ചു കടന്നുവെന്നും ഈ പ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദങ്ങള്‍. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം മൂന്നാഴ്ച പിന്നിടുമ്പോഴും ഇരു രാജ്യങ്ങളുടെ ഭാഗത്തുനിന്നും ആരോഗ്യപരമായ ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങുന്നില്ല. ചര്‍ച്ചയല്ല ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുകയാണ് അനിവാര്യമെന്നാണ് ചൈനീസ് വാദം. ചൈനയ്ക്ക് പിന്നാലെ ചൈനീസ് മാധ്യമങ്ങളും ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തുന്നുണ്ട്.

ചൈനീസ് സൈന്യം ഡോക് ലയില്‍

ചൈനീസ് സൈന്യം ഡോക് ലയില്‍

സിക്കിം- ടിബറ്റ്- ഭൂട്ടാന്‍ എന്നീ പ്രദേശങ്ങള്‍ കൂടിച്ചേരുന്ന ഡോക് ലാമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിയ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് ചൈനീസ് വാദം. നാഥുലാ ചുരം വഴിയുള്ള കൈലാസ്- മാനസസരോവര്‍ തീര്‍ഥാടകരെ ചൈനീസ് സൈന്യം തടഞ്ഞതും ചൈനയുടെ നീക്കത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ്.

പഞ്ചശീല തത്വം ലംഘിച്ചുവെന്ന് ചൈന

പഞ്ചശീല തത്വം ലംഘിച്ചുവെന്ന് ചൈന

സിക്കിം അതിര്‍ത്തിയിലെ ഇന്ത്യയുടെ നീക്കങ്ങള്‍ 1954ല്‍ ഇന്ത്യയും ചൈനയും ഒപ്പുവച്ചിട്ടുള്ള പഞ്ചശീല തത്വങ്ങളുടെ ലംഘനമാണെന്നാണ് ചൈന ഉന്നയിക്കുന്ന വാദം. സിക്കിം സെക്ടറിലെ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യ തെറ്റുതിരുത്തണമെന്നുമാണ് ചൈന ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യയുടെ കടന്നുകയറ്റം രാജ്യാന്തര നിയമങ്ങളുട അന്തസത്തയ്ക്ക് വിരുദ്ധമാണെന്നും സമാധാനപരമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നചതിന് വേണ്ടിയാണ് പഞ്ചശീല തത്വങ്ങള്‍ ഒപ്പുവച്ചതെന്നും ചൈന ഓര്‍മിപ്പിക്കുന്നു.

ഇന്ത്യയുടെ വാദത്തിനെതിരെ ചൈന

ഇന്ത്യയുടെ വാദത്തിനെതിരെ ചൈന

ഡോക് ല മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമല്ലെന്നും ചൈന ഡോക് ലയില്‍ റോഡ‍് നിര്‍മിക്കുന്നത് 1890 ല്‍ ബ്രിട്ടീഷുകാര്‍ ഭരണകൈമാറ്റം നടത്തുമ്പോള്‍ ഒപ്പുവച്ചിട്ടുള്ള കരാര്‍ പ്രകാരമാണെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദങ്ങള്‍. ചൈനയുടെ റോഡ് നിര്‍മാണം ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കും സിക്കിമിലേയ്ക്കുമുള്ള പ്രവേശനത്തിന് വിഘാതമാകുമെന്നാണ് ഇന്ത്യയുടെ വാദം.

 ഡോക് ല വിട്ടുള്ള കളിയില്ല

ഡോക് ല വിട്ടുള്ള കളിയില്ല

ഇന്ത്യ- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഡോക് ല മൂന്ന് രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഡോക് ല വിട്ടുകൊടുക്കാനാവില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നതോടെ ബംഗാളിലെ സിലിഗുഡി വരെ ചൈനയ്ക്ക് എത്താനുള്ള സാഹചര്യമാണുണ്ടാവുക. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയ്ക്കിടയാക്കുന്നു.

സിലിഗുഡി നിര്‍ണ്ണായകം

സിലിഗുഡി നിര്‍ണ്ണായകം

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി പ്രദേശം. ചൈന ഡോക് ല പ്രദേശത്തിന്‍റെ നിയന്ത്രണം കൈക്കലാക്കുന്നതോടെ സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കേന്ത്യന്‍ സ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ ചൈനയ്ക്ക് കഴിയും. ഇത്തരത്തിലുള്ള അടിന്തര സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ കയ്യില്‍ നിന്ന് ഡോക് ലയുടെ നിയന്ത്രണം നഷ്ടമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിന് സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഇന്ത്യയെയും ഭൂട്ടാനെയും തെറ്റിയ്ക്കാന്‍!!

ഇന്ത്യയെയും ഭൂട്ടാനെയും തെറ്റിയ്ക്കാന്‍!!

ഡോക് ലാ പ്രദേശത്തിന്‍റെ നിയന്ത്രണം ചൈനയുടെ കയ്യിലാവുന്നത് തടയുന്നതിന് വേണ്ടിയാണ് ഭൂട്ടാനെ പിന്തുണച്ച് ഇന്ത്യ കൂടെ നിര്‍ത്തുന്നത്. ഇതിനിടെ ഇന്ത്യ- ഭൂട്ടാന്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമവും ചൈന നടത്തിവരുന്നുണ്ട്. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നിലും ഈ സൂചനകള്‍ ഒളിഞ്ഞു കിടപ്പുണ്ട്.

ഭൂട്ടാന്‍റെ മറവില്‍ കയ്യേറ്റം

ഭൂട്ടാന്‍റെ മറവില്‍ കയ്യേറ്റം

ഭൂട്ടാന്‍റെ പേരില്‍ ചൈനീസ് അതിര്‍ത്തി കയ്യേറാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്ന വാദങ്ങളിലൊന്ന്. ചൈനീസ് അതിര്‍ത്തി കയ്യേറുന്നതിന് ഇന്ത്യ അനധികൃതമായി സൈന്യത്തെ ഭൂട്ടാനിലേയ്ക്ക് അയച്ചുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു.

തര്‍ക്കങ്ങള്‍ പഴയത്

തര്‍ക്കങ്ങള്‍ പഴയത്

ഭൂട്ടാനും ചൈനയുമായി തര്‍ക്കത്തിലുള്ള പ്രദേശമാണ് സിക്കിമിലെ ഡോക് ല. അതിര്‍ത്തി തര്‍ക്കത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ കിടക്കുന്നുണ്ടെങ്കിലും മേഖലയില്‍ ഇതുവരെയും ഇരു രാജ്യങ്ങളും തമ്മില്‍ പറയത്തക്ക സമാധാന പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉടലെടുത്തിരുന്നില്ലെന്ന് ഭൂട്ടാന്‍ അംബാഡര്‍ വെസ്റ്റോപ്പ് നാംഗ്യേല്‍ പറഞ്ഞു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ചട്ടം. ഡോക് ലാമിലെ സോമ്പ്ലിരിയിലുള്ള ഭൂട്ടാന്‍ സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈന നടത്തുന്ന റോഡ് നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

English summary
As the standoff with the Chinese army continues in Doklam near Sikkim, the Ministry of Home Affairs has allowed the Sashastra Seema Bal (SSB), which gaurds Bhutan and Nepal borders, to set up its own full-fledged intelligence wing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X