കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിലെ അധ്യാപകര്‍ക്കെന്താ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കൂടെ

  • By Mithra Nair
Google Oneindia Malayalam News

ലഖ്‌നൗ: യുപിയിലെ അധ്യാപകര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ എന്താ കുഴപ്പം. യു.പിയിലെ അധ്യാപകര്‍ പുതിയ പണികിട്ടി. എന്താണെന്നല്ലെ വിദ്യാര്‍ഥികളോടു സോഷ്യല്‍ മീഡിയകളിലൂടെയോ ഇമെയില്‍ വഴിയോ ടെലിഫോണ്‍ മുഖാന്തിരമോ ആശയവിനിമയം നടത്താന്‍ പാടില്ലത്രെ, അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഈ പുതിയ ഉത്തരവ്.

ഈ ഉത്തരവ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണന്നു യു.പി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജിതേന്ദ്ര കുമാര്‍ പറഞ്ഞു. മറ്റു കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിനും മോശം സംഭവങ്ങളെന്തെങ്കിലുമുണ്ടായാല്‍ പ്രിന്‍സിപ്പലിനു റിപ്പോര്‍ട്ട് ചെയ്യാനും മൂന്നാംക്ലാസ് മുതല്‍ മുകളിലേക്കുള്ള ക്ലാസുകളില്‍നിന്നും ഓരോ പെണ്‍കുട്ടിയെ വീതം തെരഞ്ഞെടുക്കണം.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു പുറത്ത് അധ്യാപകര്‍ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്താതിരിക്കാനും കൂടിയാണു സര്‍ക്കുലറെന്നും ജിതേന്ദ്രകുമാര്‍ വ്യക്തമാക്കി.

social-media-1.jpg -Properties

സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള എട്ടുപേജ് സര്‍ക്കുലര്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ., സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയടക്കം എല്ലാ പൊതുസ്വകാര്യ മേഖലാ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കും.

സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും നിരീക്ഷിക്കാന്‍ കഴിയില്ലെന്നും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും കുട്ടികളുമായി ഫോണില്‍ സംസാരിക്കുന്നതിനും ഇമെയില്‍ അയയ്ക്കുന്നതിനും മുമ്പായി അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇതു ലംഘിക്കുന്ന സ്‌കൂളുകള്‍ക്കുള്ള അംഗീകാരം റദ്ദാക്കുമെന്നും യു.പി. സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

English summary
The Uttar Pradesh government has issued a circular asking teachers and school staff not to interact with pupils on social media, phone or through e-mails, a move which it said is intended to check "sexual harassment" of students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X