കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുകളില്‍ മായാത്ത മഷി ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നോട്ടുകള്‍ മാറ്റി വാങ്ങാനെത്തുന്നവരുടെ വിരലില്‍ പുരട്ടാന്‍ മായാത്ത മഷി ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • By Sandra
Google Oneindia Malayalam News

ദില്ലി: ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറ്റി വാങ്ങാനെത്തുന്നവരുടെ വിരലില്‍ പുരട്ടാന്‍ മായാത്ത മഷി ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ജനങ്ങള്‍ വെവ്വേറെ ബ്രാഞ്ചുകളിലെത്തി കൂടുതല്‍ തവണ നോട്ടുകള്‍ മാറ്റിവാങ്ങുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു പണം മാറ്റാനെത്തുന്നവരുടെ വിരലുകളില്‍ മഷി പുരട്ടാനുള്ള കേന്ദ്രത്തിന്റെ തീരുമാനം.

വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനയച്ച കത്തില്‍

തിരഞ്ഞൈടുപ്പിന് മുന്നോടിയായി

തിരഞ്ഞൈടുപ്പിന് മുന്നോടിയായി

പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണം മാറ്റാനെത്തുന്നവരുടെ വിരലില്‍ മായ്ക്കാനാവാത്ത മഷി പുരട്ടുന്നത് വോട്ട് ചെയ്യുമ്പോള്‍ ആശയക്കുഴപ്പിന് ഇടവരുത്തുമെന്നും അതിനാല്‍ ഉപയോഗിക്കുന്ന മഷിയില്‍ മാറ്റം വരുത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.

സര്‍ക്കാരിന്റെ പ്രതികരണം

സര്‍ക്കാരിന്റെ പ്രതികരണം

ബാങ്കുകളില്‍ നിന്ന് പണം മാറ്റിവാങ്ങാനെത്തുന്നവരുടെ വലതു കയ്യിലാണ് മായാത്ത മഷി പുരട്ടുന്നതെന്നാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പ്രതികരണം. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്റലിജന്‍സ് നിര്‍ദ്ദേശം

ഇന്റലിജന്‍സ് നിര്‍ദ്ദേശം

കള്ളപ്പണം വെളുപ്പിക്കാന്‍ സാധാരണക്കാരായ ജനങ്ങളെ ഉപയോഗിക്കുന്നുവെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ബാങ്കുകളുടെ വ്യത്യസ്ത ബ്രാഞ്ചുകളിലെത്തി പണം മാറ്റിയെടുക്കുന്നതിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്നതിനായി കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

കള്ളവോട്ട് തടയാന്‍

കള്ളവോട്ട് തടയാന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം കള്ളവോട്ട് തടയുന്നതിന് വേണ്ടിയാണ് ഇടതുകയ്യിന്റെ ചൂണ്ടുവിരലില്‍ മായാത്ത മഷികൊണ്ട് അടയാളമിടുന്നത്. എന്നാല്‍ ഇടത് കയ്യില്ലാത്തവര്‍ക്ക് മാത്രമാണ് വലതുകയ്യില്‍ മഷി അടയാളമിടുകയുള്ളൂ.

English summary
Don't Use Indelible Ink in Banks Election commision directs finance ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X