കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

143 പേര് നല്‍കിയത് മൊത്തം പ്രാദേശിക പാര്‍ട്ടികളുടെ നാലിരിട്ടി; സംഭാവനയില്‍ ശിവസേന ഞെട്ടിച്ചു

ശിവസേനയ്ക്ക് സംഭാവനയായി ലഭിച്ചത് മൊത്തം പ്രാദേശിക പാര്‍ട്ടികളുടെ നാലരിട്ടി. 86.84 കോടി ശിവസേനയ്ക്ക് സംഭാവനയായി ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ആം ആദ്മിക്ക് ലഭിച്ചത് 6.6 കോടി മാത്രം.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക ലഭിക്കുന്ന സംഭാവനയുടെ കാര്യത്തിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. 20000 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന സംഭാവനകള്‍ക്ക് ശ്രോതസ് കാണിക്കണമെന്ന നിര്‍ദേശവും പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ് പാര്‍ട്ടികളുടെ വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. സംഭാവനയില്‍ ഞെട്ടിച്ചത് ശിവസേനയാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

മറ്റ് പ്രാദേശിക പാര്‍ട്ടികളുടെ ആകെ വരുമാനത്തേക്കാള്‍ നാലിരട്ടിയാണ് ശിവസേനയ്ക്ക് സംഭാവനയായി ലഭിച്ചിരിക്കുന്നത്. 20,000 രൂപയിലധികം രൂപ വീതം ലഭിച്ച സംഭാവനകള്‍ കണക്ക് കൂട്ടുമ്പോഴാണിത്. 86.84 കോടിരൂപയാണ് ശിവസേന സംഭാവനയായി 2015-16 സാമ്പത്തീക വര്‍ഷത്തില്‍ മാത്രം പിരിച്ചെടുത്തത്. തൊട്ടു പിന്നിലുള്ള ആം ആദ്മിക്ക് സംഭാവനയായി ലഭിച്ചത് 6.6 കോടി രൂപയാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

നൂറ് കോടി ക്ലബില്‍

സംഭാവന പരിച്ച് നൂറ് കോടി ക്ലബില്‍ കയറിയിരിക്കുകയാണ് നമ്മുടെ പ്രാദേശിക പാര്‍ട്ടികള്‍. നിലവില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കെല്ലാം കൂടി ആകെ ലഭിച്ചിരിക്കുന്നത് 107.62 കോടി രൂപയാണ്. 2249 സംഭാവനകളില്‍ നിന്നാണ് ഇവര്‍ക്ക് ഇത്രയും തുക ലഭിച്ചത്. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ മാത്രമേ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടൊള്ളു.

ശിവസേന മുന്നില്‍

ശിവസേനയ്ക്ക് പിരിഞ്ഞ് കിട്ടിയത് 86.84 കോടി രൂപയാണ്. വെറും 143 സംഭാവനകളില്‍ നിന്നാണ് ഇത്രയും തുക ലഭിച്ചത്. മറ്റ് 15 പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഈ കാലയളവില്‍ ലഭിച്ച സംഭാവനയുടെ നാലിരട്ടി വരും ഈ തുക.

ആം ആദ്മി ഏറെ പിന്നില്‍

സംഭാവനയുടെ കണക്ക് പരിശോധിക്കമ്പോള്‍ ആം ആദ്മി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും കണക്കില്‍ ഏറെ പിന്നില്‍ തന്നെയാണ് സ്ഥാനം. 66 കോടി രൂപ മാത്രമാണ് സംഭാവന ഇനത്തില്‍ പിരിച്ചെടുത്തത്. അതും 1187 ആളുകളില്‍ നിന്നും.

വലിയ തുക സംഭാവന ലഭിക്കാത്ത പാര്‍ട്ടികളും

20,000 രൂപയ്ക്കു മുകലളില്‍ ഒരാളില്‍ നിന്നും സംഭാവന സ്വീകരിച്ച തുകയുടെ കണക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. അതില്‍ 20,000ന് മുകളില്‍ സംഭാവനം ലഭിക്കാത്ത പാര്‍ട്ടികളും ഉണ്ട്. എഐഎഡിഎംകെ, ബിജു ജനതാ ദള്‍, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഗ പീപ്പിള്‍സ് ഫ്രെണ്ട്, രാഷ്ട്രീയ ലോക് ദള്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 20000 രൂപയ്ക്ക മുകളില്‍ ഒരു സംഭാവന പോലും ലഭിച്ചിട്ടില്ല.

മുന്‍ വര്‍ഷത്തേക്കാള്‍ കുറവ്

സംഭാവനയുടെ കണക്ക് ഞെട്ടിക്കുന്നതാണെങ്കിലും മൊത്തം 21 പ്രാദേശിക പാര്‍ട്ടികളുടെ കണക്ക് പരിശോധിക്കുമ്പോള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ് പാര്‍ട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത്. 2014-15 വര്‍ഷത്തേക്കാള്‍ 20.20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ആകെ സംഭാവന 134.86 കോടി രൂപയായിരുന്നു.

വര്‍ദ്ധന ഉണ്ടായവരും ഉണ്ട്

ആകെ സംഭാവനയുടെ വരവ് നോക്കുമ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവാണെങ്കിലും നേട്ടമുണ്ടാക്കിയ പാര്‍ട്ടികളും ഉണ്ട്. ശിവസേന, പട്ടളി മക്കള്‍ കച്ചി, ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രെണ്ട്, തമിഴ് താരം വിജയകാന്തിന്റെ ഡിഎംഡികെ (ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം), ജനതാ ദള്‍ സെകുലര്‍ എന്നീ അഞ്ച് പാര്‍ട്ടികളാണ് സംഭാവന ഇനത്തില്‍ നേട്ടമുണ്ടാക്കിയ പാര്‍ട്ടികള്‍.

രണ്ട് വര്‍ഷമായി സംഭാവനയില്ല

ജയലളിത നേതൃത്വം നല്‍കിയരുന്ന ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ് മുന്നേറ്റ കഴകത്തിന് (എഐഎഡിഎംകെ) 2014-15 വര്‍ഷത്തിലും 2015-16 വര്‍ഷത്തിലും 20000 രൂപയ്ക്ക് മുകളിലുള്ള ഒരു സംഭാവന പോലും ലഭിച്ചിട്ടില്ല. ബിജു ജനതാ ദള്‍, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഗ പീപ്പിള്‍സ് ഫ്രെണ്ട്, രാഷ്ട്രീയ ലോക് ദള്‍ എന്നിവര്‍ക്ക് 2014-15 വര്‍ഷത്തില്‍ 25.56 കോടി രൂപ സംഭാവനയായി ലഭിച്ചിരുന്നു.

വളര്‍ച്ചയില്‍ മുമ്പന്‍

സംഭാവനയുടെ തോതില്‍ വന്‍ വളര്‍ച്ച രേഖപ്പെടടുത്തിയ പാര്‍ട്ടിയാണ് മഹാപാഷ്ട്ര നവനിര്‍മാണ്‍ സേന. മുന്‍ വര്‍ഷത്തേക്കാള്‍ 95.39 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2014-15 വര്‍ഷം 28 ലക്ഷം രൂപയായിരുന്നത് ഇത്തവണ 6.08 കോടിയായാണ് ഉയര്‍ന്നത്. അതേസമയം സിക്കിം ഡമോക്രാറ്റിക് ഫ്രെണ്ടിന് കാര്യമായ നഷ്ടം നേരിട്ടു. മുന്‍ വര്‍ഷത്തേക്കാള്‍ 91.86 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

പണമായി ലഭിച്ച സംഭാവന കുറവ്

മൊത്തം സംഭാവനയുടെ 3.08 ശതമാനം മാത്രമാണ് പണമായി ലഭിച്ചത്. അതായത് 784 സംഭാവനകളില്‍ നിന്നായി 3.32 കോടി രൂപയാണ് ലഭിച്ചത്. പട്ടാളി മക്കാള്‍ കച്ചിക്കാണ് പണമായി കൂടുതല്‍ സംഭാവന ലഭിച്ചത്. 2.65 കോടി രൂപ. ശിവസേനയ്ക്ക് 27.27 കോടിയാണ് ലഭിച്ചത്.

സംഭാവന കൂടുതലും തമിഴ്‌നാട്ടില്‍ നിന്നും

പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഏറ്റവുമധികം സംഭാവനലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. 2.46 കോടി രൂപ. രണ്ടാം സ്ഥാനത്ത് 14.11 ലക്ഷവുമായി പഞ്ചാബാണ്. പണമായി സംഭാവന നല്‍കിയതിന്റെ കണക്കാണിത്.

മലേഷ്യയില്‍ നിന്നും സംഭാവന

പഞ്ചാബ്, ദില്ലി, ചണ്ഡിഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പുറമേ മലേഷ്യയില്‍ നിന്നും ആം ആദ്മിക്ക് സംഭാവന ലഭിച്ചു. 20000 രൂപയുടെ അഞ്ച് സംഭാവനകള്‍ ഒരാള്‍ മലേഷ്യയില്‍ നിന്നും ആം ആദ്മിക്ക് നല്‍കിയിട്ടുണ്ട്.

English summary
The Shiv Sena has declared 4 times the donations of all regional parties combined. While the Shiv Sena collected Rs 86.84 crore, the Aam Admi Party came a distant second with Rs 6.6 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X