കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് രാഷ്ട്രപതിയുടെ താക്കീത്; ഓര്‍ഡിനന്‍സില്‍ പ്രത്യേക അധികാരം ഉപയോഗിച്ചതില്‍ അതൃപ്തി

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെ അനുമതിക്കായി ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അതൃപ്തി. പൊതുജനങ്ങളുടെ നന്മയ്ക്കുവേണ്ടി താന്‍ ഈ ഓര്‍ഡിനന്‍സില്‍ ഒപ്പിടുകയാണെന്നും എന്നാല്‍
മന്ത്രിസഭയെ മറികടന്ന് ഇത്തരത്തില്‍ ഇനി ചെയ്യരുതെന്നും രാഷ്ട്രപതി മോദി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഓര്‍ഡിനന്‍സ് ക്യാബിനെറ്റിന്റെ അംഗീകാരം നേടുന്നതിന് മുമ്പ് തന്നെ അനുമതിക്കായി രാഷ്ട്രപതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള അനുമതി തേടി സര്‍ക്കാര്‍ രാഷ്ട്രപതിയെ സമീപിച്ചത്. 48 വര്‍ഷം പഴക്കമുള്ള ബില്ലാണ് ഭേദഗതിക്ക് വേണ്ടി സമര്‍പ്പിച്ചത്.

Pranab Mukherjee

യുദ്ധസമയത്ത് ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിപാര്‍ത്തവരുടെ ഇന്ത്യയിലുള്ള സ്വത്ത് വകകളുടെ പിന്തുടര്‍ച്ചാവകാശത്തിനും കൈമാറ്റത്തിനും എതിരെയുള്ള നിയമമാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട്. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചതിനു ശേഷമാണ് സാധാരണ രാഷ്ട്രപതിക്ക് മുമ്പാകെ ഓര്‍ഡിനന്‍സ് സമര്‍പ്പിക്കുക. നിലവിലെ ഓര്‍ഡിനന്‍സിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കാനിരക്കെയാണ് കേന്ദ്രത്തിന്റെ തിടുക്കത്തിലുള്ള നടപടി. ലോകസഭ ഈ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ പുനപരിശോധനക്കായി മാറ്റുകയായിരുന്നു.

English summary
President Pranab Mukherjee on Sunday signed an ordinance or executive order for the fourth time to amend a law that the government has been unable to pass in parliament, but is upset, sources said, that it was sent to him this time without being routed through the union cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X