കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി;ആ വാര്‍ത്ത തെറ്റായിരുന്നു,വെളിപ്പെടുത്തലുമായി ഡോ.ഷവ്‌ന പാണ്ഡ്യന്‍

Google Oneindia Malayalam News

മുംബൈ: നാസയുടെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികര്‍ക്കൊപ്പം ഉള്‍പ്പെട്ടുവെന്ന വാര്‍ത്ത തള്ളിക്കളഞ്ഞ് ഡോ. ഷവ്‌ന പാണ്ഡ്യന്‍. ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുത്തതായി കാണിച്ചുകൊണ്ടുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സിറ്റിസണ്‍ സയസന്റിസ്റ്റ് ആസ്ട്രനെറ്റ് ആയുള്ള തന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചായിരിക്കും ദൗത്യത്തിന് തിരഞ്ഞെടുക്കാനുള്ള സാധ്യതയെന്നും ഷവ്‌ന പറയുന്നു.

നാസയുടെ ദൗത്യ സംഘത്തില്‍ ഇടം പിടിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ഷവ്‌ന ഫേസ്ബുക്ക് പേജില്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. ന്യൂസ് ചാനലുകളും വെബ്ബ്‌സൈറ്റുകളും നല്‍കിയ വാര്‍ത്ത സംബന്ധിച്ച് അറിയിപ്പോ സ്ഥിരീകരണമോ ഇല്ലെന്നും ഷവ്‌ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സത്യം ഇതാണ്

പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഷവ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ 24 മണിക്കൂറായി പ്രചരിക്കുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ തന്റെ ജോലി, യോഗ്യത എന്നിവ സംബന്ധിച്ച ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നുവെന്നുമും തുടങ്ങുന്ന പോസ്റ്റിലാണ് വിശദീകരണം.

ഇന്ത്യയ്ക്ക് അഭിമാനം

ഇന്ത്യയ്ക്ക് അഭിമാനം

2018ലെ നാസയുടെ ബഹിരാകാശ ദൗത്യത്തിനുള്ള ടീമില്‍ 32കാരിയായ ഷവ്‌നയെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഷവ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റ്. കല്‍പ്പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യയ്ക്കാരിയെന്ന വിശദീകരണമായിരുന്നു ഷവ്‌നയ്ക്ക് മാധ്യമങ്ങള്‍ നല്‍കിയിരുന്നത്.

നാസയ്ക്ക് കീഴില്‍ ഇന്റേണ്‍ഷിപ്പ്

നാസയ്ക്ക് കീഴില്‍ ഇന്റേണ്‍ഷിപ്പ്

നേരത്തെ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിന് കീഴില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയെങ്കിലും നിലവില്‍ ഒരു സംഘടനയുടേയും അംഗീകാരമില്ലെന്നും ഷവ്‌ന പറയുന്നു.

ഞാന്‍ ന്യൂറോ സര്‍ജനല്ല

ഞാന്‍ ന്യൂറോ സര്‍ജനല്ല

ഞാന്‍ ന്യൂറോ സര്‍ജനല്ലെന്നും പല ന്യൂസ് ചാനലുകളും വെബ്ബ്‌സൈറ്റുകളും അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ഷവ്‌ന പറയുന്നു. നേരത്തെ ന്യൂറോ സര്‍ജറിയില്‍ പരിശീലനം നേടിയിട്ടുണ്ടെങ്കിലും മെഡിക്കല്‍ ലൈസന്‍സ് ജനറല്‍ പ്രാക്ടീസിലാണെന്നും ഷവ്‌ന പറയുന്നു.

അസ്ട്രനോട്ട് സയന്‍സില്‍ ബിരുദാനന്തര ബിരുദം

അസ്ട്രനോട്ട് സയന്‍സില്‍ ബിരുദാനന്തര ബിരുദം

കാനഡയില്‍ ജനിച്ച ഡോ ഷവ്‌ന ആല്‍ബെര്‍ട്ട ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യനാണ്. ബഹിരാകാശ യാത്രയ്ക്ക് പുറമേ അന്താരാഷ്ട്ര തയ്ക്വാണ്ടാ ചാമ്പ്യനും ഗായികയുമാണ്. ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ന്യൂറോസയന്‍സില്‍ ബിരുദവും ജനറല്‍ മെഡിസിനില്‍ എംഡിയും, ഇന്റര്‍നാഷണല്‍ സ്‌പേസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആസ്ട്രനോട്ട് സയന്‍സില്‍ ബിരുദാനന്തര ബിരുദവും ഷവ്‌ന നേടിയിട്ടുണ്ട്.

English summary
A day after media reports hailed Dr Shawna Pandya as the third Indian-origin woman after Kalpana Chawla and Sunita Williams to be shortlisted by the American space agency NASA for its 2018 space mission, the 32-year-old took to Facebook to make a few clarifications.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X