കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ സറ്റൈല്‍ മോഷണം: സുരക്ഷാ ഗാര്‍ഡുകളെ വെട്ടിച്ച് 22 കോടിയുമായി കടന്നുകളഞ്ഞ ഡ്രൈവര്‍ അറസ്റ്റില്‍

  • By Siniya
Google Oneindia Malayalam News

ദില്ലി: പോലിസിനെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് ദില്ലിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. എ.ടി.എമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്നുകളഞ്ഞ ഡ്രൈവര്‍ അറസ്റ്റില്‍. ഡല്‍ഹി ഗോവിന്ദ്പുരി സ്വദേശി പ്രദീപ് ശുക്‌ളയെയാണ് മെട്രോ സ്റ്റേഷന്‍ പരിസരത്തെ ഗോഡൗണില്‍ നിന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് ആയുധധാരികളായ സുരക്ഷാ ഗാര്‍ഡുകളെ വെട്ടിച്ച് പണമടങ്ങുന്ന വാനുമായി പ്രദീപ് കടന്നുകളയുകയായിരുന്നു. ആക്‌സിസ് ബാങ്കിന്റെ എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന എസ്.ഐ.എസ് എന്ന കമ്പനിയുടെ ഡ്രൈവറാണ് പ്രദീപ് ശുക്‌ള. മഹീന്ദ്ര പിക് അപ് വാനില്‍ വികാസ്പുരിയില്‍ നിന്നും ഒഖ്‌ലയിലേക്ക് പോകവെയാണ് സംഭവം നടന്നത്.

cash.

11,000 രൂപ ഇയാള്‍ ഉപയോഗിച്ചതായി പോലിസ് പറഞ്ഞു. വസ്ത്രങ്ങള്‍ വാങ്ങാനായാണ് ഈ തുക ഉപയോഗിച്ചത്. ബാക്കിതുക പോലിസ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പണം സൂക്ഷിച്ച പെട്ടികളുമായി പഴയ വെയര്‍ഹൗസില്‍ ഇയാള്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിലാണ് പോലിസ് പിടിയിലാകുന്നത്.

പ്രദീപ് ഓടിച്ചിരുന്ന വാന്‍ വ്യാഴാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സമീപത്തുള്ള പെട്രോള്‍ പമ്പ് പരിസരത്ത്് വാന്‍ ഉപേക്ഷിച്ച ശേഷം പണമടങ്ങുന്ന പെട്ടികളുമായി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടനെ ബാങ്ക് അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ജി.പി.എസ് ട്രാക്കിങ് സംവിധാനമുള്ള വാന്‍ പോലീസ് പിന്തുടര്‍ന്ന് കണ്ടെത്തി. ഡല്‍ഹി നഗരത്തിലെ ഏറ്റവും വലിയ എ.ടി.എം കൊള്ളയായാണ് ഇത് കണക്കാക്കപ്പെടുന്നത

English summary
driver arrested, 22 crore theft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X