മദ്യപിച്ച് പൂസായി, ഭാര്യയുടെ കഴുത്തില്‍ കുത്തിയത് 15 തവണ;കൊലപാതകിയായ ടെക്കി പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് ദമൈഗുഡ അയ്യപ്പാ കോളനിയിലെ വീട്ടില്‍ വെച്ചാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ചക്രപാണി തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

ഹൈദരാബാദ്: മദ്യപിച്ച് വഴക്കുണ്ടാക്കിയ ശേഷം ഭാര്യയുടെ കഴുത്തില്‍ 15 തവണ കുത്തിയ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പോലീസില്‍ കീഴടങ്ങി. കുത്തേറ്റ ഭാര്യ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഹൈദരാബാദ് ദമൈഗുഡ അയ്യപ്പാ കോളനിയിലെ വീട്ടില്‍ വെച്ചാണ് ബാങ്ക് ഓഫ് അമേരിക്കയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ചക്രപാണി തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്.

ചക്രപാണിയുടെ ഭാര്യ 34 കാരിയായ മഹാദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ചക്രപാണി തന്നെ സ്വയം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് നിരന്തരം ചക്രപാണി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ മഹാദേവിയെ ഡിസംബര്‍ 1 വ്യാഴാഴ്ച വൈകീട്ടാണ് ചക്രപാണി വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നത്.

മദ്യപിച്ച് പൂസായി

സംഭവ ദിവസം അമിതമായി മദ്യപിച്ചാണ് ചക്രപാണി ജവഹര്‍ നഗറിലുള്ള മഹാദേവിയുടെ മാതാവിന്റെ വീട്ടിലെത്തുന്നത്. മഹാദേവിയുടെ മാതാപിതാക്കള്‍ ഈ സമയം വാരണാസിയില്‍ പോയതായിരുന്നു. പിന്നീട് കാര്യങ്ങള്‍ സംസാരിക്കാമെന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞെങ്കിലും ചക്രപാണി വഴങ്ങിയില്ല.

കുട്ടികളെ കൂട്ടാതെ ഭാര്യ മടങ്ങി

ചക്രപാണിയുടെ നിര്‍ബന്ധം കാരണം എട്ടും, മൂന്നും വയസുള്ള കുട്ടികളെ തന്റെ വീട്ടിലാക്കിയ ശേഷം ഭര്‍ത്താവിനോടൊപ്പം മടങ്ങാന്‍ മഹാദേവി തയ്യാറാവുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ വീണ്ടും ഭാര്യയുമായി വഴക്കുണ്ടാക്കിയ ചക്രപാണി ഭാര്യയെ അതിക്രൂരമായി കുത്തി കൊല്ലുകയായിരുന്നു.

വിവാഹമോചനം ആവശ്യപ്പെട്ടു

പത്ത് വര്‍ഷം മുന്‍പാണ് ചക്രപാണിയും മഹാദേവിയും വിവാഹിതരായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവാഹമോചനം ആവശ്യപ്പെട്ട് നിരന്തരം ഇയാള്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് മഹാദേവി കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയത്.

സ്‌റ്റേഷനില്‍ വന്നത് കൂളായി..

കൊലപാതകത്തിന് ശേഷം ചക്രപാണി തന്നെയാണ് ജവഹര്‍ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. വളരെ കൂളായി, നിര്‍വികാരതയോടെയാണ് ചക്രപാണി സ്റ്റേഷനിലെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

English summary
A software engineer allegedly stabbed his wife nearly 15 times on the neck at their residence at Ayyappa colony in Dammaiguda on Thursday evening. She died on the spot.
Please Wait while comments are loading...