കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് മദോന്‍മത്തയായ സ്ത്രീ സെക്‌സിന് സമ്മതിച്ചാല്‍... ആരും അത് പ്രതീക്ഷിക്കണ്ട

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മുംബൈ: സമ്മതത്തോട് കൂടെയല്ലാത്ത ഏത് തരം സെക്‌സും ബലാത്സംഗമായിമാത്രമേ കണക്കാക്കപ്പെടുകയുള്ളു. അതിപ്പോള്‍ സ്ത്രീയുടെ കാര്യത്തില്‍ മാത്രമല്ല, പുരുഷന്റെ കാര്യത്തിലും.

ഇനിയിപ്പോള്‍ സ്ത്രീയുടെ സമ്മതത്തോടെയാണ് സെക്‌സ് എങ്കിലും ചില പ്രശ്‌നങ്ങളുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതത്തോടെ സെക്‌സ് ചെയ്താലും അത് ബലാത്സംഗമാണ്.

അതൊക്കെ പോകട്ടെ, പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ മദ്യപിച്ചതിന് ശേഷം സെക്‌സിന് സമ്മതിച്ചാല്‍ അത് പരസ്പരസമ്മതത്തോടെയുള്ളതാണെന്ന് പറയാന്‍ പറ്റുമോ? ഒരിക്കലും ഇല്ല. എന്താണ് കാര്യം എന്നല്ലേ...

മദ്യലഹരിയില്‍ നടന്ന കൂട്ട ബലാത്സംഗം

സഹപ്രവര്‍ത്തകയെ കൂട്ടുകാരുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി നല്‍കിയ ജാമ്യ ഹര്‍ജിയില്‍ മുംബൈ ഹൈക്കോടതിയാണ് നിര്‍ണായകമായ പരാമര്‍ശം നടത്തിയത്. യുവതി മദ്യലഹരിയിലായിരുന്നു എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

അത് സമ്മതമായി കണക്കാക്കാനാവില്ല

ലഹരി ഉപയോഗിച്ചതിന് ശേഷം ഒരു സ്ത്രീ സെക്‌സിന് സമ്മതിച്ചാല്‍ തന്നെ അതിനെ സമ്മതമായി കണക്കാക്കാനാവില്ലെന്നാണ് ജസ്റ്റിസ് മൃദുല ഭട്കര്‍ പറഞ്ഞത്. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പറ്റുന്ന അവസ്ഥയില്‍ ആയിരിക്കില്ല സ്ത്രീ അപ്പോള്‍ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

'നോ' എന്ന് പറഞ്ഞാല്‍ 'നോ' എന്ന് തന്നെയാണ്

ഏതെങ്കിലും ഘട്ടത്തില്‍ സ്ത്രീ 'അരുത്' എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം അരുത് എന്ന് തന്നെയാണ്. അതിപ്പോള്‍ സെക്‌സിന് ഇടയിലാണെങ്കില്‍ പോലും. സമ്മതമാണ് എന്ന് പറയുന്നത് സ്വതന്ത്രമായിട്ടായിരിക്കണം എന്നും കോടതി പരാമര്‍ശിച്ചു.

സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ വച്ച് ബലാത്സംഗം

പൂനെ സ്വദേശിയാണ് ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചത്. സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ വച്ചാണ് സഹപ്രവര്‍ത്തകയായ യുവതിയെ മറ്റ് രണ്ട് കൂട്ടുകാരുമൊന്നിച്ച് ഇയാള്‍ ബലാത്സംഗം ചെയ്തത്.

മദ്യപിച്ചിരുന്നതിനാലാണത്രെ അത്

യുവതി മദ്യലഹരിയില്‍ ആയിരുന്നതിനാലാണ് സുഹൃത്തിന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. യുവതിയുടെ സമ്മതത്തോടെയാണ് സെക്‌സില്‍ ഏര്‍പ്പെട്ടതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

മനപ്പൂര്‍വ്വം മദ്യം കഴിച്ചിട്ടില്ലെന്ന് യുവതി

എന്നാല്‍ താന്‍ മനപ്പൂര്‍വ്വം മദ്യം കഴിച്ചിട്ടില്ലെന്നാണ് യുവതി വ്യക്തമാക്കിയിട്ടുള്ളത്. യുവതിയ്ക്ക് മദ്യം സൂത്രത്തില്‍ നല്‍കിയതാണ് എന്നാണ് ആരോപണം.

മദ്യപിച്ചിരുന്നെങ്കില്‍ എന്തിന് ഫ്‌ലാറ്റിലേക്ക്

മദ്യപിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നെങ്കില്‍ എന്തിനാണ് സുഹൃത്തിന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയത് എന്നും കോടതി ചോദിച്ചു. യുവതിയെ വീട്ടിലാക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നും കോടതി ചോദിച്ചു.

അക്കാര്യം വ്യക്തമാണെന്ന് കോടതി

യുവതിയുടെ അപ്പോഴത്തെ അവസ്ഥ പരിഗണിക്കുകയാണെങ്കില്‍ അവര്‍ക്ക് സെക്‌സിന് താത്പര്യമില്ലെന്ന് മനസ്സിലാക്കാവുന്നതാണെന്നാണ് കോടതി വിലയിരുത്തിയത്. ആ ഘട്ടത്തില്‍ യുവതി സമ്മതം മൂളിയെങ്കില്‍ തന്നേയും അതിനെ സമ്മതമായി കണക്കാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

English summary
The Bombay high court has held that “a woman, when intoxicated, is incapable of giving a free and conscious consent to a sexual relationship.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X