കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാന്‍മറില്‍ ഭൂകമ്പം: ബംഗാളിലും അസമിലും പ്രകമ്പനം

  • By Sandra
Google Oneindia Malayalam News

ദില്ലി:മ്യാന്‍മറില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച വൈകിട്ടോടെയാണ് ഉണ്ടായത്. അസമിലും, പശ്ചിമബംഗാളിലും ബീഹാറിലും പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈകിട്ട് 4.04 ഓടെ 58 കി. മീ വ്യാപ്തിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് അറിയിച്ചത്.

Myanmar Earthquake

കൊല്‍ക്കത്തയിലും ഗുവാഹത്തിയിലുമുണ്ടായ പ്രകമ്പനത്തെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് കുലുക്കം അനുഭവപ്പെട്ടത് ആളുകളെ പരിഭ്രാന്തരാക്കി. ഭൂകമ്പ സാധ്യതയുള്ള ഇന്ത്യയുടെ വടക്കുകിഴക്കായി ചൊവ്വാഴ്ചയും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ത്യ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ രേഖപ്പെടുത്തിയത്.

English summary
earthquake strikes Myanmar, tremors felt in Bengal, Bihar and Assam. An earthquake of 6.8 magnitude struck central Myanmar on Wednesday, the US Geological Survey said. The quake struck 143 km (88 miles) west of the city of Meiktila, the agency said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X