കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം വാങ്ങൂ...വോട്ട് എഎപിക്ക്! കെജ്രിവാളിനെ ശാസിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍

കെജ്രിവാളിന്റെ പരാമര്‍ശം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. ഇത് ആവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്കും കെജ്രിവാളിനുമെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന്കമ്മിഷന്‍

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഗോവ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ദില്ലിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. വോട്ട് ചെയ്യാന്‍ മറ്റ് പാര്‍ട്ടികള്‍ പണം നല്‍കിയാല്‍ അത് സ്വീകരിച്ച ശേഷം എഎപിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.

കെജ്രിവാളിന്റെ പരാമര്‍ശം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. ഇത് ആവര്‍ത്തിച്ചാല്‍ പാര്‍ട്ടിക്കും കെജ്രിവാളിനുമെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. ജനുവരി എട്ടിന് ഗോവയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കെജ്രിവാളിന്റെ വിവാദ പരാമര്‍ശം.

പറയുന്നത് കെജ്രിവാള്‍

പറയുന്നത് കെജ്രിവാള്‍

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടിനായി പണം വാഗ്ദാനം ചെയ്ത് പല പാര്‍ട്ടികളും വരുമെന്നും അവര്‍ നല്‍കുന്ന പണം സ്വീകരിക്കണമെന്നുമായിരുന്നു കെജ്രിവാള്‍ പറഞ്ഞത്. ഇത് നിങ്ങള്‍ക്ക് അവകാശപ്പെട്ട പണമാണെന്നും കെജ്രിവാള്‍.

 പരാമര്‍ശം ഗോവയില്‍

പരാമര്‍ശം ഗോവയില്‍

ആര് പണം നല്‍കിയാലും വോട്ട് എഎപിക്ക് നല്‍കണമെന്നും കെജ്രിവാള്‍ പറയുന്നു. കെജ്രിവാളിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ജനുവവരി എട്ടിന് ഗോവയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് കെജ്രിവാളിന്റെ വിവാദ പരാമര്‍ശം.

 കമ്മിഷന്റെ ശാസന

കമ്മിഷന്റെ ശാസന

വിവാദ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കെജ്രിവാളിനെ ശാസിച്ചു.കെജ്രിവാളിന്റെ പരാമര്‍ശം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

 ആവര്‍ത്തിക്കരുത്

ആവര്‍ത്തിക്കരുത്

സമാനമായ ചട്ടലംഘനങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. ആവര്‍ത്തിക്കുകയാണെങ്കില്‍ പാര്‍ട്ടിക്കും കെജ്രിവാളിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

 കടുത്ത നടപടി

കടുത്ത നടപടി

1968ലെ തിരഞ്ഞെടുപ്പ് സിംബല്‍ ഓഡറിന്റെ 16 എ പാരഗ്രാഫ് പ്രകാരമാണ് കെജ്രിവാളിനെതിരെ നടപടി എടുത്തിരിക്കുന്നത്. ഇതുപ്രകാരം തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കാമെന്നാണ്.

കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നു

കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നു

കെജ്രിവാളിന്റെ പരാമര്‍ശം കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും കാട്ടി ബിജെപിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.

 വോട്ടര്‍മാരെ അപമാനിച്ചു

വോട്ടര്‍മാരെ അപമാനിച്ചു

അതേസമയം കെജ്രിവാള്‍ പരാമര്‍ശത്തിലൂടെ ജനങ്ങളെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ കെജ്രിവാള്‍ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പിന്നാലെ ശാസന

പിന്നാലെ ശാസന

വിവാദ പരാമര്‍ശത്തില്‍ ജനുവരി 16ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കെജ്രിവാളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ശാസനയും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

 കോടതിയില്‍ നേരിടും

കോടതിയില്‍ നേരിടും

അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഈ വിഷയത്തില്‍ കോടതി തനിക്ക് അനുകൂല വിധി പുറപ്പെടുവിച്ചതാണെന്നും കമ്മിഷന്‍ കോടതി വിധി മറികടന്നതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും കെജ്രിവാള്‍.

English summary
The EC has censured AAP leader Arvind Kejriwal for his bribe remarks at rallies in Goa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X