കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തെരഞ്ഞെടുപ്പ്; പിടിച്ചെടുത്തത് 173 കോടി; മദ്യവും സമ്മാനങ്ങളും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ നിരോധിച്ചത് വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞുടപ്പില്‍ കള്ളപ്പണം ഇല്ലാതാക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെ കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് പണം ഒഴുക്കിയതെന്ന് ഏജന്‍സികള്‍ പറയുന്നു.

2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 49.70 കോടി രൂപ പിടിച്ചെടുത്ത സ്ഥാനത്ത് ഇത്തവണ 173.43 കോടി രൂപയാണ് പിടിച്ചെടുത്തത്. മണിപ്പൂരിലും ഉത്തര്‍ പ്രദേശിലെ ചില ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്രയും വലിയ അളവില്‍ പണം പിടികൂടിയത്. ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു.

liquor-bottles-seize

പണം കൂടാതെ വോട്ടര്‍മാര്‍ക്ക് മറ്റുതരത്തിലുള്ള പ്രലോഭനങ്ങളും നല്‍കിയിട്ടുണ്ട്. മദ്യം, റാഡോ വാച്ചുകള്‍, മയക്കുമരുന്നുകള്‍ തുടങ്ങിയവയെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ഒഴുക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇലക്ഷന്‍ കമ്മീഷന്‍, ആദായനികുതി വകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധനകള്‍ നടന്നിരുന്നു.

ഉത്തര്‍ പ്രദേശില്‍ മാത്രം 109.79 കോടി രൂപയാണ് പിടികൂടിയത്. പഞ്ചാബില്‍ 58 കോടി, ഉത്തരാഖണ്ഡ് 3 കോടി, ഗോവ 2 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. ഇവയില്‍ മണിപ്പൂരില്‍ നിന്നുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഇവകൂടി വരുന്നതോടെ റെക്കോര്‍ഡ് പണമൊഴിക്കാണ് തെരഞ്ഞെടുപ്പുകളില്‍ നടന്നിരിക്കുക എന്നാണ് സൂചന.

English summary
EC seizes Rs 70 cr liquor, Rs 173 cr cash during elections in 4 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X