കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന!!! കേന്ദ്രത്തിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്നു കേരളം!!!

കേന്ദ്രത്തിന്‍െറ ഉത്തരവ് അംഗീകരക്കനാകില്ല

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നു കേരളം. ഈ വിവാദ ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തി പ്രമുഖര്‍ രംഗത്ത്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും തദ്ദേശ സ്വയംവരണ വകുപ്പ് മന്ത്രി കെടി ജലീല്‍ അറിയിച്ചു. എന്നാല്‍ ഈ വിഷയം പരിശോധിക്കണമെന്നായിരുന്നു വനം വകുപ്പ് മന്ത്രി കെ.രാജുവിന്റെ നിലപാട്.നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ എതിര്‍പ്പ് അറിയിച്ച് കഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

cattle

കശാപ്പിനായി കന്നുകാലികളെ കച്ചവടം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.കൂടാതെ കന്നുകാലികളെ വാങ്ങുന്നത് കശാപ്പിനല്ലെന്ന് വിപണന കേന്ദ്രങ്ങള്‍ ഉറപ്പാക്കണം.കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ കന്നുകാലികളെ ഉപയോഗിവുള്ളൂ. സംസ്ഥാന അതിര്‍ത്തിയുടെ 25 കിലോ മീറ്റര്‍ ചുറ്റളവില്‍ കാലിച്ചന്തകള്‍ സ്ഥാപിക്കുന്നതചിനു വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.

English summary
central governmentcattle ban order not accepted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X