കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പിയില്‍ നിന്ന് പുറത്തായ നേതാവ് പുതിയ പാര്‍ട്ടി രൂപീകരിച്ചു

മുന്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവായ നസീമുദ്ദീന്‍ സിദ്ദിഖി പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. രാഷ്ട്രീയ ബഹുജന്‍ മോര്‍ച്ച എന്ന പേരില്‍ ശനിയാഴ്ചയാണ് പാര്‍ട്ടി രൂപീകരിച്ചത്.

  • By Akhila
Google Oneindia Malayalam News

ദില്ലി: മുന്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവായ നസീമുദ്ദീന്‍ സിദ്ദിഖി പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. രാഷ്ട്രീയ ബഹുജന്‍ മോര്‍ച്ച എന്ന പേരില്‍ ശനിയാഴ്ചയാണ് പാര്‍ട്ടി രൂപീകരിച്ചത്.

ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയെ ഗ്യാങ്സ്റ്റര്‍ എന്ന് വിളിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന നസീമുദ്ദീന്‍ സിദ്ദിഖിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

naseemuddin-siddiqu

കുറ്റവാളികളെയും ക്രിമിനല്‍ ഗ്യാങുകളെയും കൊണ്ടുനടക്കുന്ന ഗ്യാങ്സ്റ്റര്‍ എന്നാണ് നസീമുദ്ദീന്‍ സിദ്ദിഖി വിളിച്ചത്. സംഭവത്തില്‍ നസീമുദ്ദീനെ ബ്ലാക്ക്‌മെയിലര്‍ എന്ന് വിളിച്ച് മായാവതി തിരിച്ചടിക്കുകെയും ചെയ്തിരുന്നു.

മായാവതിയുടെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് കൂട്ടാളികള്‍ ആക്രമണങ്ങള്‍ നടത്താറുണ്ടെന്നും നസീമുദ്ദീന്‍ ആരോപിച്ചു. ഒരു മുതിര്‍ന്ന ബിഎസ്പി നേതാവിനെ കൊലപ്പെടുത്താന്‍ മായാവതി ശ്രമിച്ചുവെന്നും നസീമുദ്ദീന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞു.

English summary
Ex-BSP leader Naseemuddin Siddiqui forms new party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X