കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മോദിയെ അഭിനന്ദിച്ച് 'പാക്' ഗായകന്‍ അദ്‌നാന്‍ സാമി

  • By Desk
Google Oneindia Malayalam News

മുംബൈ:ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഗായകനാണ് അദ്‌നാന്‍ സാമി. അടുത്തിടെവരെ അദ്ദേഹം ഒരു പാകിസ്താന്‍ പൗരനായിരുന്നു. എന്നാല്‍ ഈ വര്‍ഷം തുടക്കം മുതല്‍ അദ്ദേഹം ഇന്ത്യക്കാരനാണ്.

ഉറി ഭീകരാക്രമണത്തിന് തിരിച്ചടി കൊടുത്ത ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് സെപ്തംബര്‍ 30 ന് രാവിലെയാണ് അദ്‌നാന്‍ സാമിയുടെ ട്വീറ്റ് വന്നത്. തീവ്രവാദത്തിനെതിരെ തന്ത്രപരമായ ആക്രമണം നടത്തിയതിന് പ്രധാനമന്ത്രിയ്ക്കും ഇന്ത്യന്‍ സേനയ്ക്കും വലിയ അഭിനന്ദനങ്ങള്‍ എന്നായിരുന്നു സാമി കുറിച്ചിട്ടത്.

Adnan Sami

സാമിയുടെ ട്വീറ്റ് ഉടന്‍ തന്നെ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്തൊക്കെ പറഞ്ഞാലും അദ്ദേഹം ഒരു പാകിസ്താനി പൗരന്‍ ആയിരുന്നില്ലെ. ട്വിറ്ററിലെ പാക് അനുഭാവികള്‍ സാമിയുടെ ട്വിറ്ററില്‍ വെട്ടുകിളികളെ പോലെ പറന്നിറങ്ങി. പിന്നെ തെറിവിളിയും ഉപദേശവും ഒക്കെ ആയിരുന്നു.

എന്നാല്‍ ഇതുകൊണ്ടൊന്നും സാമി കുലിങ്ങിയില്ല. അല്‍പ നേരത്തിനകം അടുത്ത ട്വീറ്റും വന്നു- പാകിസ്താനികള്‍ തന്റെ ട്വീറ്റില്‍ പൊങ്കാലയിട്ടു, അത് വ്യക്തമാക്കുന്നത് തീവ്രവാദികളും പാകിസ്താനികളും ഒന്ന് തന്നെയാണെന്നാണ്. ഒടുവില്‍ പുറത്ത് വന്ന ട്വീറ്റിന് താഴേയും പൊങ്കാലക്ക് ഒരു കുറവും ഇല്ല.

Adnan Sami

ഇന്ത്യന്‍ സംഗീതത്തോട് അപാര പ്രണയമുള്ള ആളാണ് അദ്‌നാന്‍ സാമി. ലണ്ടനിലാണ് ജനിച്ചതെങ്കിലും പാകിസ്താനിയായിട്ടാണ് വളര്‍ന്നത്. തന്റെ പാകിസ്താനി പാസ്‌പോര്‍ട്ിന്റെ കാലാവധി തീര്‍ന്നപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിരുന്നു. 2015 മെയ് 16 ന് ആയിരുന്നു ഇത്. തുടര്‍ന്ന് 2016 ജനുവരി ഒന്നിന്, സാമിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു.

കൂടുതൽ വാർത്തകൾ:

ഇന്ത്യ കൊന്നൊടുക്കിയ പാക് ഭീകരരുടേതെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു

വാജ്‌പേയ് ചെയ്യാന്‍ മടിച്ചു; പക്ഷേ മോദി മടിച്ചില്ല.... എന്താണത്?

ആറ്റംബോംബ് ഇടുകയാണെങ്കില്‍ പാകിസ്താന്‍ ഇന്ത്യയില്‍ എവിടെയിടും? കൊച്ചിയിലും ഇടാം... അത്ര എളുപ്പമല്ല

English summary
Singer Adnan Sami has said that those abusing him for congratulating Prime Minister Narendra Modi for Indian Army’s surgical strike in POK, “see terrorists and Pakistan as the same".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X