കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍പ്പന്‍ പ്രസംഗത്തില്‍ മോദിയും ഹാപ്പി, സുഷമയെ പ്രശംസിച്ച് ട്വീറ്റ്!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പാകിസ്താന് നല്‍കിയ പ്രസംഗം ഇതിനോടകം വന്‍ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ഭീകരവാദവും സുരക്ഷാ പ്രശ്‌നങ്ങളും ഓരോന്നായി പറഞ്ഞാണ് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് സുഷമ സ്വരാജ് മറുപടി പറഞ്ഞത്.

modi

പ്രസംഗത്തിന് പിന്നാലെ, സുഷമ സ്വരാജിനെ പ്രശംസിച്ച് നരേന്ദ്ര മോദിയും രംഗത്തെത്തി. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലായിരുന്നു നരേന്ദ്ര മോദി സുഷമ സ്വരാജിനെ പ്രശംസിച്ചത്. സുഷമ സ്വരാജിനോട് ഇപ്പോള്‍ സംസാരിച്ചു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ നടത്തിയ ഉജ്വലമായ പ്രസംഗത്തിന് അവര്‍ക്ക് അനുമോദനങ്ങള്‍. ആഗോളവിഷയങ്ങള്‍ വളരെ വ്യക്തമായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

sushama-swaraj

അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിനെ കുറിച്ച് നല്‍കിയ ഉറപ്പുകളൊന്നും പാകിസ്താന്‍ പാലിച്ചിട്ടില്ല എന്നാണ് സുഷമ സ്വരാജ് പറഞ്ഞത്. ഭീകരത ഉപേക്ഷിച്ച ശേഷം മാത്രം ചര്‍ച്ചയാകാം എന്ന ഇന്ത്യന്‍ നിലപാട് ശക്തമായി അവതരിപ്പിക്കാനും സുഷമ സ്വരാജിന് കഴിഞ്ഞു. ഭീകരതയുടെ വെല്ലുവിളി നേരിടുന്നത് ഇന്ത്യ മാത്രമല്ല, അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളും കൂടിയാണ് ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ സുഷമ സ്വരാജ് ഓര്‍മിപ്പിച്ചു.

<strong>Read Also: വെടി നിര്‍ത്തൂ, ഇരുന്ന് സംസാരിക്കാം: യുഎന്നില്‍ പാകിസ്താന് സുഷമ സ്വരാജിന്റെ ചുട്ട മറുപടി!</strong>Read Also: വെടി നിര്‍ത്തൂ, ഇരുന്ന് സംസാരിക്കാം: യുഎന്നില്‍ പാകിസ്താന് സുഷമ സ്വരാജിന്റെ ചുട്ട മറുപടി!

നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ നടപടി പാലിക്കുക, ഇത് പരിശോധിക്കാന്‍ യു എന്‍ സംഘത്തെ നിയോഗിക്കുക, ബലപ്രയോഗം നടത്തില്ലെന്ന് ഉറപ്പുനല്‍കുക, സിയാച്ചിനില്‍നിന്ന് നിരുപാധികം പിന്മാറുക എന്നിങ്ങനെ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായി പാകിസ്താന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായ സുഷമ.

English summary
Prime Minister Narendra Modi called up External Affairs Minister Sushma Swaraj to congratulate her on her "excellent speech" at the UN General Assembly, and for "rightly" emphasizing on the need to end all forms of terror.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X