കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ വീടുകളിലെ മദ്യബോധവത്ക്കരണ സര്‍ക്കുലര്‍ പിന്‍വലിച്ചു; കാരണം കേട്ട് ചിരിക്കരുത്

വിവാഹ വീടുകളിലെ മദ്യബോധവത്ക്കണ സര്‍ക്കുലര്‍ പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ് കാരണം.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ആഘോങ്ങളില്‍ ഒന്നാണ് വിവാഹം. വിവാഹ ദിനങ്ങൡ മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കാനായിരുന്നു. വിവാഹ വീടുകളില്‍ എത്തി മദ്യ ബോധവത്ക്കരണം നടത്താമെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലര്‍ ഇറക്കി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കുലര്‍ പിന്‍വലിക്കാനുണ്ടായയ കാരണം കേട്ടാല്‍ ആരും ഞെട്ടിപ്പോകും. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണത്രെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ കാരണം.

രണ്ട് ദിവസത്തെ ആയുസ്

എക്‌സൈസ് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറിന് രണ്ടു ദിവസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നൊള്ളു. ചൊവ്വാഴ്ച ഇറക്കിയ സര്‍ക്കുലര്‍ വ്യാഴാഴ്ച പിന്‍വലിച്ചു.

കാരണം കേട്ട് ചിരിക്കരുത്

വിവാഹ വീടുകളില്‍ എത്തി മദ്യബോധവത്ക്കരണം നടത്തണമെന്ന എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിച്ചതിനു പിന്നിലെ കാരണമാണ് കേമം. സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്റെ ഫലമായാണത്രെ സര്‍ക്കുലര്‍ പിന്‍വലിക്കുന്നത്. ട്രോളുകള്‍ക്കും സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്കും ഇത്രയേറെ ശക്തിയുണ്ടെന്ന് ഇപ്പോള്‍ മനസിലായി.

കമ്മീഷണര്‍ അറിയാതെ സര്‍ക്കുലര്‍

വിവാദമായ ഈ സര്‍ക്കുലര്‍ ഇറക്കിയാതാരെന്ന പേരിലും തര്‍ക്കം നിലനില്‍ക്കുന്നു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയാതെയാണ് അദ്ദേഹത്തിന്റെ പേരില്‍ വകുപ്പ് ആസ്ഥാനത്ത് നിന്നും സര്‍ക്കുലര്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിയത്.

ഇറക്കിയതാര്?

എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വകുപ്പിലെ ഒരു ഡെപ്യൂട്ടി കമ്മീഷണറാണ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് വിവരം.

വൈകി അറിഞ്ഞ കമ്മീഷണര്‍

തന്റെ പേരില്‍ ഇറങ്ങിയ സര്‍ക്കുലറിനേക്കുറിച്ച് കമ്മീഷണര്‍ വൈകിയാണ് അറിയുന്നത്. സര്‍ക്കുലരര്‍ കിട്ടിയതോടെ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ചുള്ള നടപടിയും ആരംഭിച്ചു. സര്‍ക്കുലര്‍ സംബന്ധിച്ച് നിരവധി ഫോണ്‍ കോളുകള്‍ വകുപ്പ് ആസ്ഥാനത്ത് എത്തിയതോടെയാണ് കമ്മീഷണര്‍ ഇക്കാര്യം അറിയുന്നത്.

പുലിവാല് പിടിച്ച് ഋഷിരാജ് സിംഗ്

വിവാദമായ തീരുമാനങ്ങള്‍ കൊണ്ട് ഋഷിരാജ് സിംഗ് പുലിവാലുപിടിക്കുന്നത് ഇത് ആദ്യമായല്ല. എക്‌സൈസ് കമ്മീഷണര്‍ ആയതിനു ശേഷവും ഇത്തരത്തില്‍ നിരവധി തീരുമാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. എന്നാല്‍ താന്‍ പോലും അറിയാതെ തന്റെ പേരിലിറങ്ങുന്ന സര്‍ക്കുലറിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ അദ്ദേഹം സര്‍ക്കുലര്‍ പിന്‍വലിക്കുകയും ചെയ്തു.

അന്വേഷണം ആരംഭിച്ചു

എക്‌സൈസ് കമ്മീഷണര്‍ അറിയാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേണം ആരംഭിച്ചിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണോ സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് ഇനി അറിയേണ്ടത്.

English summary
Excise Commissioner call back circular on liquor awareness in wedding time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X