കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമന്റെ വധശിക്ഷ ക്രൂരവും മനുഷ്യത്വ രഹിതവും... പറഞ്ഞതാര്?

Google Oneindia Malayalam News

ദില്ലി: വധശിക്ഷ നടപ്പാക്കണോ വേണ്ടയോ എന്നത് എന്നും പരിഷ്‌കൃത സമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ ആവശ്യം പലതവണ ഉയര്‍ത്തിപ്പിടിയ്ക്കുകയും ചെയ്തിട്ടുണ്ട്.

1993 ല്‍ നടത്തിയ സ്‌ഫോടന പരമ്പരകളില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. അതിന്റെ എത്രയോ മടങ്ങ് ആളുകള്‍ക്ക് പരിക്കേറ്റു. ആ കേസിലെ പ്രതിയായ യാക്കൂബ് മേമനെ ആണ് ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയിരിയ്ക്കുന്നത്.

Yakub Memon

തികച്ചും ക്രൂരവും മനുഷ്യത്വരഹിതവും ആയ നടപടി എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ മേമന്റെ വധശിക്ഷയെ വിശേഷിപ്പിയ്ക്കുന്നത്. വധശിക്ഷയെ ഹൃദയരഹിതമായി ഉപയോഗിച്ചിരിയ്ക്കുകയാണ് എന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ ചാപ്റ്റര്‍ വിമര്‍ശിയ്ക്കുന്നു.

കൊലപാതകം തെറ്റാണെന്ന് കാണിയ്ക്കാന്‍ ഒരാളെ ക്രൂരമായി കൊലപ്പെടുത്തുകയാണ് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്തിരിയ്ക്കുന്നതെന്ന് ആംനസ്റ്റി ഇന്‍ര്‍നാഷണല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പറയുന്നു. മേമന്റെ വധശിക്ഷ ബോംസ് സ്‌ഫോടനത്തിലെ ഇരകള്‍ക്ക് നീതി നല്‍കുന്നില്ല. തീവ്രവാദത്തെ തടയുന്നതിനുള്ള തെറ്റായ ഒരു ശ്രമം മാത്രമാണിത്. പ്രതികാരത്തിന് വേണ്ടി ക്രിമിനല്‍ നിയമങ്ങളെ ഉപയോഗിക്കുന്നതിന് സമാനമാണിതെന്നും അദ്ദേഹം പറയുന്നു.

എന്തായാലും വധശിക്ഷ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് യാക്കൂബ് മേമന്റെ ശിക്ഷ വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

English summary
Execution of Yakub Memon cruel and inhuman: Amnesty International India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X