കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം പൊറുത്തു.. ജനം മോദിക്കൊപ്പം: അഞ്ചില്‍ മൂന്നിടത്ത് ബിജെപി, ബാക്കി കോണ്‍ഗ്രസ്!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലിറ്റ്മസ് ടെസ്റ്റ് എന്ന് പേരുകേട്ട അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നീക്കമായ നോട്ട് നിരോധനത്തിന് ശേഷം നടക്കുന്ന ഏറ്റവും മാസ്സീവ് ആയ തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് ഉത്തര്‍പ്രദേശ് മുതല്‍ ഗോവ വരെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് പ്രധാനമാകുന്നത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ മോദിക്കും ബിജെപിക്കും പുഞ്ചിരിക്കാം എന്നതാണ് സ്ഥിതി. 403 സീറ്റുകളുള്ള ഉത്തര്‍ പ്രദേശില്‍ എസ് പി - കോണ്‍ഗ്രസ് സഖ്യത്തെ അട്ടിമറിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോള്‍ ഉത്തരാഖണ്ഡിലും ഗോവയിലും ഭരണം നിലനിര്‍ത്താനും കാവിപ്പടയ്ക്ക് സാധിക്കുന്നു. പഞ്ചാബില്‍ ഭരണം പിടിക്കാന്‍ ആപ്പുമായി പൊരുതുന്ന കോണ്‍ഗ്രസിന് മണിപ്പൂരിലും മുന്‍തൂക്കമുണ്ട്. പ്രമുഖരുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

modi

ഇന്ത്യ ടുഡേ - മൈ ആക്‌സിസ് ഇന്ത്യ
ഉത്തര്‍ പ്രദേശില്‍ ബി ജെ പി സുനാമി പോലെ ആഞ്ഞടിക്കും എന്നാണ് ഇന്ത്യ ടുഡേ - മൈ ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രവചനം. 251 മുതല്‍ 279 സീറ്റുകള്‍ വരെ പറയുന്നു. പഞ്ചാബില്‍ 62 മുതല്‍ - 71 വരെ സീറ്റുകളുമായി കോണ്‍ഗ്രസിനാണ് ഭരണം. 70 അംഗ ഉത്തരാഖണ്ഡ് അസംബ്ലിയില്‍ ബിജെപിക്ക് 53 സീറ്റ് കിട്ടും. ഗോവയില്‍ ബിജെപി 15 മുതല്‍ 21 സീറ്റുകള്‍ വരെ നേടും. ഈ സര്‍വ്വേ പ്രകാരം മണിപ്പൂരിലും ബിജെപി തന്നെയാണ്

എബിപി - സിഎസ്ഡിഎസ് സര്‍വ്വേ
ഉത്തര്‍ പ്രദേശില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും പക്ഷേ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. 185 സീറ്റ് വരെ പറയുന്നു. 34 - 42 സീറ്റുകളോടെ ഉത്തരാഖണ്ഡിലും ബി ജെ പി തന്നെ അധികാരത്തിലെത്തും. പഞ്ചാബില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും പക്ഷേ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. 117 സീറ്റുള്ള പഞ്ചാബില്‍ കോണ്‍ഗ്രസിന് 46 മുതല്‍ 56 സീറ്റുകള്‍ വരെ പ്രവചിക്കുന്നു.

സീ വോട്ടര്‍
155 മുതല്‍ 167 വരെ സീറ്റുകളുമായി ഉത്തര്‍ പ്രദേശില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സീ വോട്ടര്‍ പ്രവചിക്കുന്നു. മണിപ്പൂരില്‍ ബി ജെ പി ജയിക്കാനാണ് സാധ്യത. 25 മുതല്‍ 31 വരെ സീറ്റുകള്‍ കിട്ടിയേക്കാം. ഗോവയില്‍ പോരാട്ടം കനക്കുമെങ്കിലും വിജയം ബിജെപിക്ക് ഒപ്പം നില്‍ക്കും. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. പഞ്ചാബിലാകട്ടെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലാകും പോരാട്ടം.

ടൈംസ് നൗ - വിഎംആര്‍
190 മുതല്‍ 210 വരെ സീറ്റുകളുമായി ബിജെപി ഉത്തര്‍പ്രദേശ് പിടിക്കുമെന്ന് ടൈംസ് നൗ - വി എം ആര്‍ പ്രവചിക്കുന്നു. എസ് പി കോണ്‍ഗ്രസ് സഖ്യത്തിന് 110 മുതല്‍ 130 വരെ സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. ബി ജെ പിക്ക് ഉത്തര്‍ പ്രദേശില്‍ 285 സീറ്റിന്റെ റെക്കോര്‍ഡ് നേട്ടമാണ് ചാണക്യയുടെ പ്രവചനം. എ ബി പി ന്യൂസ് - ലോക്‌നീതി സര്‍വ്വേയും ബി ജെ പി മുന്നിലെത്തുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്.

English summary
The BJP will be smiling going by the exit polls that were out at 5.30 pm on Thursday. Almost all exit polls have predicted a big win for the BJP in Uttar Pradesh. In Punjab and Manipur, the Congress is ahead. Most pollsters gave the BJP 210 plus seats in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X