കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10ല്‍ തോറ്റു, പക്ഷെ പ്ലസ്ടൂ പരീക്ഷയ്ക്ക് അപേക്ഷ നല്‍കി !! ഈ പെണ്‍കുട്ടി ഇതെന്തു ഭാവിച്ചാ....

10ാം ക്ലാസില്‍ മുഴുവന്‍ പരീക്ഷകളിലും തോറ്റ പെണ്‍കുട്ടി പ്ലസ് ടു പരീക്ഷയ്ക്കു അപേക്ഷ നല്‍കി. അഹ്മദാബാദിലാണ് സംഭവം

  • By Manu
Google Oneindia Malayalam News

അഹ്മദാബാദ്: 10ാം ക്ലാസ് പാസ്സായാലേ പ്ലസ് വണ്ണിലും പിന്നീട് പ്ലസ് ടുവിലും എത്തൂവെന്നാണ് നിയമം. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തി ഒരു പെണ്‍കുട്ടി പ്ലസ് ടു പരീക്ഷയെഴുതാനൊരുങ്ങി.

അഹ്മദാബാദിലെ ജാന്‍വി തന്‍കിയെന്ന പെണ്‍കുട്ടിയാണ് 10ാം ക്ലാസില്‍ തോറ്റെങ്കിലും പ്ലസ്ടു പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്.

പ്ലസ് വണ്ണില്‍ പാസായി

10ാം ക്ലാസില്‍ തോറ്റിട്ടും ജാന്‍വിക്ക് സ്‌കൂള്‍ അധികൃതര്‍ പ്ലസ് വണ്ണില്‍ സീറ്റ് നല്‍കി. പ്ലസ് വണ്‍ പരീക്ഷ പാസായ ശേഷമാണ് പെണ്‍കുട്ടി പ്ലസ് ടു പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

അബദ്ധം തെളിഞ്ഞത് അപേക്ഷ കണ്ടപ്പോള്‍

പ്ലസ് ടു പരീക്ഷയെഴുതാന്‍ ജാന്‍വി നല്‍കിയ അപേക്ഷയും മാര്‍ക്ക് ലിസ്റ്റുകളും പരിശോധിച്ചപ്പോഴാണ് 10ാം ക്ലാസില്‍ തോറ്റതായും തങ്ങള്‍ക്ക് അബദ്ധം സംഭവിച്ചതായും സ്‌കൂള്‍ അധികൃതര്‍ക്കു മനസ്സിലായത്.

10ാം ക്ലാസ് തോറ്റത് 2015ല്‍

ഗുജറാത്ത് സെക്കന്‍ഡറി ആന്‍റ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് 2015ല്‍ നടത്തിയ 10ാം ക്ലാസ് പരീക്ഷയില്‍ ജാന്‍വി തോറ്റിരുന്നു. എല്ലാ വിഷയങ്ങളിലും മിനിമം മാര്‍ക്ക് പോലും ലഭിച്ചില്ല. എന്നാല്‍ ഇന്‍റേര്‍ണല്‍ മാര്‍ക്ക് കൂടി കൂട്ടിയപ്പോള്‍ എല്ലാ വിഷയത്തിനും 35 ലഭിച്ചു. ഇതോടെ താന്‍ പാസായെന്നു കരുതി ജാന്‍വി പ്ലസ് വണ്ണിനു അപേക്ഷിക്കുകയായിരുന്നു.

പ്ലസ്ടു പരീക്ഷ എഴുതാന്‍ കഴിയില്ല

ഈ വര്‍ഷം പ്ലസ് ടു പരീക്ഷയെഴുതാന്‍ പെണ്‍കുട്ടിക്കു കഴിയില്ല. ജാന്‍വിക്ക് അതിനുള്ള യോഗ്യതയില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. കുട്ടിയുടെ അപേക്ഷ നിരസിച്ചതായും ഇവര്‍ അറിയിച്ചു.

പെണ്‍കുട്ടി കോടതിയെ സമീപിച്ചു

തന്നെ പ്ലസ്ടു പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത സ്‌കൂള്‍ നടപടിക്കെതിരേ ജാന്‍വി ഹൈക്കോടതിയെ സമീപിച്ചു. 10ാം ക്ലാസിലെ മാര്‍ക്ക് കൂട്ടിയപ്പോള്‍ മനപ്പൂര്‍വ്വമല്ല പെണ്‍കുട്ടി തെറ്റ് വരുത്തിയിതെന്നും 11ാം ക്ലാസ് പാസായത് പരിഗണിച്ച് പ്ലസ് ടു പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നും വക്കീല്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

തെറ്റ് ഏറ്റുപറഞ്ഞ് സ്‌കൂള്‍ അധികൃതര്‍

അഡ്മിഷന്റെ സമയത്ത് തങ്ങള്‍ക്കു സംഭവിച്ച പിഴവ് കൊണ്ടാണ് ജാന്‍വിക്ക് പ്ലസ് വണ്ണില്‍ സീറ്റ് ലഭിച്ചതെന്നു സ്‌കൂള്‍ അധികൃതര്‍ കോടതിയില്‍ അറിയിച്ചു.

ജാന്‍വിയുടെ അപേക്ഷ തള്ളി

ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം ജാന്‍വിയെ പരീക്ഷയെഴുതാന്‍ അനുവദിക്കേണ്ടെന്ന് കോടതി വിധി പ്രഖ്യാപിച്ചു. 10ാം ക്ലാസ് പാസാവാതെ എങ്ങെന പ്ലസ്ടുവിന് പഠിക്കാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു.

English summary
Despite failing the class X exam, Janvi Thanki was admitted to the higher secondary section. She managed to pass class XI and then sought to take the class XII board exams. The school authorities came to know about the goof-up when the student applied for class XII boards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X