കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവവരന്‍ വധുവായ 50കാരിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി

  • By Meera Balan
Google Oneindia Malayalam News

കൊല്‍ക്കത്ത: വരന്‍ ചമഞ്ഞ് 50 കാരിയെ കബളിപ്പിച്ച് ഏഴ് ലക്ഷത്തോളം രൂപ കൈക്കലാക്കിയ നൈജീരിയക്കാരനും സുഹൃത്തും അറസ്റ്റില്‍. ഡഗ്‌ളസ് അഗ്‌ബോമ(39) , ആന്‍വുലീവ് ഫ്രാന്‍സിസ് ഊഷേ(34) എന്നീ നൈജീരിയക്കാരാണ് അറസ്റ്റിലായത്,ഇനര്‍ സൗത്ത് ദില്ലിയിലെ മെഹ്‌റൗളിലിയായിരുന്നു താമസം. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് സംഘത്തിലൊരാള്‍ കൊല്‍ക്കത്തക്കാരിയായ സ്ത്രീയെ പരിചയപ്പെടുന്നത്.

അഗ്‌ബോമ എന്ന യുവവാണ് സത്രീയുമായി പരിചയത്തിലാകുന്നതും പണം തട്ടിയെടുക്കാന്‍ മുന്‍കൈ എടുത്തതും. അമേരിയ്ക്കയില്‍ പെട്രോളിയം എഞ്ചിനീയറാണ് താനെന്നാണ് യുവാവ് സ്ത്രീയോട് പറഞ്ഞത്. മാത്രമല്ല ഫ്രാങ്ക്‌ലിന്‍ ജയിംസ് എന്ന പേരിലാണ് അഗ്‌ബോമ യുവതിയെ പരിചയപ്പെട്ടത്.

Wedding

മാര്‍ച്ച് 11 മുതലാണ് യുവാവുമായി സ്ത്രീ സംസാരിച്ച് തുടങ്ങിയത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും മറ്റും ഈ ബന്ധം വളരുകയായിരുന്നു. താന്‍ ഉടന്‍ തന്നെ ദില്ലിയില്‍ എത്തുമെന്ന് സ്ത്രീയെ യുവാവ് വിശ്വസിപ്പിച്ചു. ബ്രിട്ടനില്‍ അവധിക്കാലം ആഘോഷിച്ചിച്ച അമേരിയ്ക്കയില്‍ എത്തിയ ശേഷം സ്ത്രീയെ കാണാന്‍ എത്തുമെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്.

കൊല്‍ക്കത്തയില്‍ താനൊരു പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. മാര്‍ച്ച് 28 ന് താന്‍ ദില്ലിയില്‍ എത്തിയെന്നും അധികം ഡോളര്‍ കൊണ്ട് വന്നതിന് പൊലീസ് തന്നെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്‌തെന്നും ജാമ്യത്തില്‍ വിടുന്നതിന് പണം വേണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. ഇയാള്‍ നല്‍കിയ അക്കൗണ്ടിലേക്ക് രണ്ട് ദിവസത്തിനുള്ളില്‍ നാല് തവണയായി 6.96 ലക്ഷം രൂപ യുവതി നല്‍കി.

പണം ലഭിച്ചശേഷം ഇയാളുടെ വിവരമില്ലാതെയായതോടെയാണ് കബളിപ്പിയ്ക്കപ്പെട്ടതായി സ്ത്രീയ്ക്ക് മനസിലായത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഇവരുടെ പക്കല്‍ നിന്നും ലാപ്‌ടോപ്, ഐ ഫോണ്‍, എന്നിവയുള്‍പ്പടെ ഒട്ടേറെ വ്യാജ രേഖഖലും പൊലീസ് കണ്ടെടുത്തു.

English summary
Fake groom dupes woman of Rs 7 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X