കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം തന്നില്ലെങ്കില്‍ പീഡനവാര്‍ത്ത 'മാധ്യമപ്രവര്‍ത്തകന്‍റെ' തട്ടിപ്പ് പുറത്ത്

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ ബെംഗളൂരു പൊലീസ് പിടകൂടി. നോര്‍ത്ത് ബെംഗളൂരുവിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനിടിയാണ് വ്യാജ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായത്.

തന്റെ മകന്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണെന്നും കുട്ടി സ്‌കൂളില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നും ഇയാള്‍ ഹെഡ്മിസ്ട്രസിനെ അറിയിച്ചു. താന്‍ പരാതിയുമായി പൊലീസിനെ സമീപിയ്ക്കുമെന്നും മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുമെന്നും ഇയാള്‍ പറഞ്ഞു. പ്രശ്‌നം ഒതുക്കി തീര്‍ക്കണമെങ്കില്‍ താന്‍ ആവശ്യപ്പെടുന്ന പണം നല്‍കണമെന്നായി യുവാവ്.

Crime

ഒന്നരലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും തുക തന്റെ പക്കല്‍ ഇല്ലെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. തുടര്‍ന്ന് ഒരുലക്ഷം മതിയെന്നായി. നിരന്തരം ഭീഷണി ഫോണ്‍ കോളുകള്‍ ഹെഡ്മിസ്ട്രസിനെ തേടിയെത്തി. തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിച്ചു. പണത്തിന് വേണ്ടി ഇയാള്‍ നടത്തിയ വിലപേശലും സംശയത്തിന് ഇടയാക്കി.

തുടര്‍ന്ന് പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം പ്രധാനാധ്യാപിക പണവുമായി എത്തി. യുവാവ് പണം വാങ്ങാന്‍ എത്തിയതും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. രാജേഷ് കര്‍വി എന്ന യുവാവാണ് മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

English summary
Fake journalist arrested for blackmailing Bengaluru school headmistress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X