കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ വ്യോമസേനാവിമാനത്തിലുണ്ടായിരുന്ന സൈനികന്റെ ഫോണ്‍ റിംഗ് ചെയ്തു!!! പ്രതീക്ഷയോടെ ബന്ധുക്കള്‍...

  • By Vishnu
Google Oneindia Malayalam News

ദില്ലി: കാണാതായ വ്യോമസേനാ വിമാനം എഎന്‍ 32ലെ യാത്രികനായിരുന്ന സൈനികന്റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്‌തെന്ന് ബന്ധുക്കള്‍. വ്യോമസേനാ ഉദ്യോഗസ്ഥനായയ രഘുവീര്‍ വര്‍മ്മയുടെ മൊബൈല്‍ഫോണ്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ റിംഗ് ചെയ്‌തെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ട്.

കാണാതായ വിമാനം അന്വേഷിച്ച് വ്യോമസേനയും കരസേനയും നാവികസേനയും തിരച്ചില്‍ തുടരുകയാണ്. വിമാനം കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു വിരവും തിരച്ചില്‍ സംഘത്തിന് ലഭിച്ചില്ല. എന്നാല്‍ സൈനികന്റെ മൊബൈല്‍ റിംഗ് ചെയ്തിരുന്നുവെന്നത് വളരെ പ്രതീക്ഷയോടൊയാണ് തിരച്ചില്‍ സംഘവും കാണുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി രഘുവീര്‍ സിംഗിന്റെ എയര്‍ടെല്‍ നംബറിലേക്ക് ബന്ധുക്കള്‍ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു.

AN 32

വ്യാഴാഴ്ച രാവിലെയും ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ അപ്രതീക്ഷിതമായി ഫോണ്‍ റിംഗ് ചെയ്യുകയായിരുന്നു. കുറച്ച് മിനിറ്റുകളോളം ഫോണ്‍ റിംഗ് ചെയ്‌തെന്നാണ് വിവരം. വിമാനം കാണാതായി നാല് ദിവസത്തിന് ശേഷം രഘുവീറിന്റെ മൊബൈലില്‍ നെറ്റ് ഉപയോഗിച്ചതായും വിവരമുണ്ട്.

ജൂലയ് 22നാണ് വിമാനം കാണാതാകുന്നത്. എന്നാല്‍ 26ന് രഘുവീര്‍ സിംഗിന്റെ മൊബൈലില്‍ നെറ്റ് ഉപയോഗിച്ചതായി കാണിക്കുന്നുണ്ട്. വാട്‌സാപ്പില്‍ ലാസ്റ്റ് സീന്‍ കാണിക്കുന്നത് 26ന് ആണെന്ന് ബന്ധുക്കള്‍ അധികൃതരെ അറിയിച്ചു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. വ്യോമസേനാ ഉദ്യോഗസ്ഥര്‍ രഘുവീറിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സൈബര്‍ സെല്ലിന്റെ സാഹായം തേടിയിരിക്കുകയാണ് വ്യോമസേനാ വിഭാഗം. ജൂലയ് 22ന് ആണ് 29 പേരുമായി ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്ക് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിന്‌ മുകളില്‍ വച്ച് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.

നാവികസേനയും വ്യോമ സേനയും കടലില്‍ തിരച്ചില്‍ തുടരുകയാണ്. വിമാനം കാണാതായി പത്ത് ദിവസം കഴിഞ്ഞിട്ടും യാതൊരു തെളിവും ലഭിച്ചിട്ടില്ല. തിരച്ചില്‍ ശക്തിപ്പെടുത്താന്‍ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Read More:ആദിവാസിയായി പിറന്നതിന് അവഹേളനം; ആമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറി

എംഎല്‍എ ആയില്ലെങ്കിലെന്താ...കെപിഎസിയ്ക്ക് പദവിയുണ്ട്എംഎല്‍എ ആയില്ലെങ്കിലെന്താ...കെപിഎസിയ്ക്ക് പദവിയുണ്ട്

English summary
Family of airman abroad missing an 32 claims his mobile phone is active.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X