കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത നടൻ വിനോദ് ഖന്ന വിട പറഞ്ഞു..! അന്ത്യം അര്‍ബുദ രോഗബാധയെ തുടര്‍ന്ന്...!

  • By അനാമിക
Google Oneindia Malayalam News

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ വിനോദ് ഖന്ന അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിക്കിടെയാണ് എഴുപതുകാരനായ ഖന്നയുടെ അന്ത്യം.

അർബുദ രോഗബാധ

മാര്‍ച്ച് അവസാനത്തോടെയാണ് അര്‍ബുദ രോഗബാധയെ തുടര്‍ന്ന് വിനോദ് ഖന്നയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്തിടെ ഖന്ന മരിച്ചതായി ചിത്രങ്ങള്‍ സഹിതം വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ബിജെപി എംപി

സിനിമാ അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും ഉണ്ടായിരുന്നു ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട താരം. പഞ്ചാബിലെ ഗുര്‍ദാസ്പൂറില്‍ നിന്നുള്ള ബിജെപിയുടെ പാര്‍ലമെന്റ് അംഗം കൂടിയായിരുന്നു വിനോദ് ഖന്ന.

ടൂറിസം മന്ത്രിയും

മൂന്ന് തവണ ബിജെപി എംപിയായിരുന്നു വിനോദ് ഖന്ന. 2002ല്‍ കേന്ദ്ര ടൂറിസം മന്ത്രിയും ആയിരുന്നു. മുംബൈയിലെ ശ്രീ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലായിരുന്നു വിനോദ് ഖന്നയെ പ്രവേശിപ്പിച്ചിരുന്നത്.

വ്യാജമരണവാർത്തയും

രോഗബാധിതനായ ഇദ്ദേഹത്തിന്റെ ചിത്രം മകന്‍ പുറത്ത് വിട്ടതോടെയാണ് വ്്യാജമരണവാര്‍ത്ത പ്രചരിച്ചത്. മൂത്രാശയ ക്യാന്‍സര്‍ രോഗിയായിരുന്ന ഇദ്ദേഹത്തിന് വൃക്ക നല്‍കാന്‍ തയ്യാറായി നടന്‍ ഇര്‍ഫാന്‍ ഖാന്‍ രംഗത്ത് വന്നിരുന്നു.

സൂപ്പർഹിറ്റ് നായകൻ

അമര്‍ അക്ബര്‍ ആന്റണി, മുക്കന്തര്‍ കാ സിക്കന്തര്‍, ഇന്‍സാഫ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നായകനായ വിനോദ് ഖന്ന നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാത്ത് കി സാഫായിയിലെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

English summary
Famous Bollywood actor Vinod Khanna died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X