കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക ആത്മഹത്യക്ക് ശമനമില്ല; മറാത്ത്‌വാഡയില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 400 കര്‍ഷകര്‍

Google Oneindia Malayalam News

മറാത്ത്‌വാഡ: ഈ വര്‍ഷം മറാത്ത്‌വാഡയില്‍ ആത്മഹത്യ ചെയ്തത് 400 കര്‍ഷകര്‍. കഴിഞ്ഞ നാല് മാസത്തിനിടെയാണ് ഇത്രയും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ഷക ആത്മഹത്യ തടയാന്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ പ്രത്യേക ദൗത്യ സംഘത്തെ തന്നെ ചുമതലപ്പെടുത്തി.

എന്നാല്‍ മറാത്ത്‌വാഡയിലെ പ്രതിസന്ധി ഗുരുതരമാണെന്നും ഇത് നേരിടാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ദൗത്യ സംഘം അറിയിച്ചു. കഴിഞ്ഞ കുറേ വര്‍ഷമായി കര്‍ഷക ആത്മഹത്യകള്‍ ഇവിടെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 1130 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.

Farmers

ദിവസേന മൂന്ന് കര്‍ഷകര്‍ വീതം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രാമ വികസന വകുപ്പ് മന്ത്രി പങ്കജ മുണ്ഡയുടെ മണ്ഡലമായ ബീഡില്‍ കഴിഞ്ഞ വര്‍ഷം 300 പേരാണ് ആത്മഹത്യ ചെയ്തത്. ഈ വര്‍ഷം നാല് മാസം പിന്നിടുമ്പോഴേക്കും 75 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു.

ഈ വര്‍ഷം ഔറംഗാബാദില്‍ 64 പേരാണ് ആത്മഹത്യ ചെയ്തത്. മന്ത്രി അശോക് ചവാന്റെ മണ്ഡലത്തില്‍ 62 ആത്മഹത്യയാണ് കുറഞ്ഞ കാലയളവില്‍ സംഭവിച്ചത്. ജല്‍ന, ലാത്തൂര്‍, ഹിന്‍ഗോളി തുടങ്ങിയ സ്ഥലങ്ങളിലും കര്‍ഷക ആത്മഹത്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. കടുത്ത വരള്‍ച്ചമൂലം കൃഷി നാശം സംഭവിച്ചതാണ് കര്‍ഷക ആത്മഹത്യക്ക് പ്രധാന കാരണമായി പറയുന്നത്.

ജലക്ഷാമം നേരിടുന്നതിനാല്‍ ജലം കൂടുതല്‍ വലിച്ചെടുക്കുന്ന കരിമ്പ് കൃഷിയില്‍ നിന്ന് പിന്‍മാറണമെന്ന് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കര്‍ഷക ആത്മഹത്യ തടാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഒന്നും ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു എന്നത് സര്‍ക്കാറിന്റെ അവകാശവാദം മാത്രമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

English summary
Maharashtra’s Marathwada region has become a tragic tale of agrarian holocaust where thousands of farmers are ending their lives every year.Although the government claims to have taken scores of steps to contain this trend of suicides by farmers, farmer suicides in Marathwada region have been increasing with each passing year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X