കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മക്കള്‍ക്ക് 60 അമ്മമാര്‍

  • By Anwar Sadath
Google Oneindia Malayalam News

മേധക്: കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യചെയ്ത തെലങ്കാനയിലെ കര്‍ഷകന്റെ മക്കള്‍ക്ക് തണലേകാന്‍ ഗുഡ്ഗാവിലെ 60 അമ്മമാരുടെ കൂട്ടായ്മ തീരുമാനിച്ചു. 'ഗുര്‍ഗാവന്‍ മതേഴ്‌സ്' എന്ന പേരില്‍ അറിയപ്പെടുന്ന സംഘടനയാണ് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്. പിതാവിന്റെ ആത്മഹത്യയെ തുടര്‍ന്ന് പതിനെട്ടുകാരനായ ഭാസ്‌കറും 13കാരനായ ബാനുവും ഇളയ സഹോദരി വിജയലക്ഷമി(12)യും അനാഥരായ വാര്‍ത്ത കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു.

കുട്ടികളുടെ മാതാവ് നേരത്തെ മരണമടഞ്ഞിരുന്നു. പിതാവ് കൂടി അവിചാരിതമായി വിട്ടുപിരിഞ്ഞതോടെ ജീവിക്കാനായി പരുത്തിപ്പാടത്ത് ജോലി ചെയ്യുകയായിരുന്നു കുട്ടികള്‍. നൂറുരൂപയാണ് ഇവരുടെ കൂലി. ഇതിനിടെ പിതാവ് നല്‍കാനുള്ള പണം ആവശ്യപ്പെട്ട് കടക്കാര്‍ ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ കുട്ടികളുടെ കഥ മാധ്യമങ്ങള്‍ വഴി പുറംലോകത്തെത്തി.

children-orphaned

വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോലും സാഹചര്യമില്ലാത്തപ്പോഴാണ് കടക്കാര്‍ തങ്ങളുടെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതെന്ന് ബാനു പറയുന്നു. കുട്ടികള്‍ക്കുവേണ്ടി മുത്തശ്ശിയാണ് പലപ്പോഴും ഭക്ഷണം മറ്റുവീടുകളില്‍ നിന്നും യാചിച്ച് കൊണ്ടുവന്നിരുന്നത്. കുട്ടികളുടെ ദയനീയകഥയറിഞ്ഞ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അടിയന്തിര സഹായമായി പ്രഖ്യാപിച്ചിരുന്നു.

കൂടാതെ കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിച്ച അമ്മമാര്‍ അയ്യായിരം രൂപവീതം സഹായിക്കാമെന്നും അറിയിച്ചിട്ടുണ്ട്. പന്ത്രണ്ടാംക്ലാസ് പരീക്ഷയെഴുതിയ മൂത്തകുട്ടി ഭാസ്‌കര്‍ തുടര്‍ പഠനം ഉപേക്ഷിച്ച് ജോലി ചെയ്യാനാണ് തീരുമാനം. ചെറിയ കുട്ടികളെ പഠിപ്പിക്കണമെന്നും അവരെങ്കിലും നല്ലനിലയിലെത്തണമെന്നാണ് ആഗ്രഹമെന്നും ഭാസ്‌കര്‍ പറയുന്നു.

English summary
Farmers' Crisis in Telangana; 60 Gurgaon Mothers Offer to Help 2 Children Orphaned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X