കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരന്റെ അച്ഛന്‍ വധുവിന്റെ സഹോദരിയെ ചുംബിച്ചു, പിന്നിട് സംഭവിച്ചതെന്താണെന്നോ?

  • By Mithra Nair
Google Oneindia Malayalam News

കാണ്‍പൂര്‍ : വിവാഹവേളയില്‍ വരന്റെ അച്ഛന്‍ വധുവിന്റെ സഹോദരിയെ ചുംബിച്ചു. പിതാവിന്റെ ഈ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി വിവാഹത്തിന് വിസമ്മതിച്ചു. കാണ്‍പൂരിലാണ് സംഭവം അരങ്ങേറിയത്.

കാണ്‍പൂര്‍ ഫറൂഖാബാദിലെ നഗ്‌ല ഗ്രാമസ്വദേശിയായ പരമേശ്വരി ദയാലിന്റെ മകള്‍ രുചിയാണ് വരന്റെ പിതാവ് ബന്ധുവായ പെണ്‍കുട്ടിയെ ചുംബിച്ച കാരണത്താല്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയത്. ജയ്താരയിലെ ബാബുറാമിന്റെ മകന്‍ രാജേഷുമായി രുചിയുടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാഹദിനത്തില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടന്നത്.

hindu-wedding-600.jpg -Properties

വിവാഹദിവസം ചടങ്ങിനായി വധൂഗൃഹത്തിലെത്തിയപ്പോഴാണ് ബാബുറാം വധുവിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടിയെ ചുംബിച്ചത്. വധുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇത് ഇഷ്ടമായില്ല. ബാബുറാമിന്റെ പെരുമാറ്റത്തില്‍ രോഷം പ്രകടിപ്പിച്ച രുചി കല്യാണപാര്‍ട്ടിയോട് ഉടനെതന്നെ സ്ഥലം കാലിയാക്കാന്‍ ആവശ്യപ്പെട്ടു.

കാര്യം കൈവിട്ടു എന്ന ഘട്ടത്തില്‍ എത്തിയപ്പോള്‍ ബാബുറാം പെണ്‍കുട്ടിയോടും മാതാപിതാക്കളോടും പരസ്യമായി ക്ഷമാപണം നടത്തി.കുടുംബാംഗങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറായി വിവാഹവുമായി മുന്നോട്ട് പോവാന്‍ ഒരുങ്ങിയെങ്കിലും രുചി വിവാഹത്തിനു തയ്യാറായില്ല.

English summary
A band, baja and baraat went empty handed after the bride refused to marry the bridegroom on moral grounds when her would be father-in-law kissed her cousi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X