കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ഹാന്‍ വാനി ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി വാനിയുടെ പിതാവ്

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി വാനിയുടെ പിതാവ്. ജൂലൈ എട്ടിന് ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയിലെ അക്രമസംഭവങ്ങള്‍ക്ക് അയവുവന്നതോടെയാണ് മുസാഫര്‍ വാനിയുടെ വെളിപ്പെടുത്തല്‍.

21കാരനായ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീരിനെ ഇളക്കി മറിച്ച പ്രക്ഷോഭത്തില്‍ 80തേളം പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഭിമുഖത്തിലാണ്

അഭിമുഖത്തിലാണ്

10 വയസ്സായിരിക്കെ ബര്‍ഹാന്‍ വാനി ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നാണ് മുസാഫര്‍ വാനിയുടെ വെളിപ്പെടുത്തല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വാനി ഇക്കാര്യം തുറന്നുപറഞ്ഞത്.

ജൂലൈ എട്ടിന്

ജൂലൈ എട്ടിന്

21കാരനായ ബര്‍ഹാന്‍ വാനി ജൂലൈ എട്ടിന് ദക്ഷിണ കശ്മീരില്‍ വച്ച് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെടുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡോ ആരുന്ന വാനി കശ്മീരി യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.

മകനെ

മകനെ

ആറ് വര്‍ഷം മുമ്പ് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേരുന്നതിനായി വീടുവിട്ട വാനിയെ മൂന്ന് തവണ മാത്രമേ പിന്നീട് കണ്ടിട്ടുള്ളൂവെന്നാണ് പിതാവ് വാനി സാക്ഷ്യപ്പെടുത്തുന്നത്. മകനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിയെങ്കിും പരാജയപ്പെടുകയായിരുന്നു.

വാനി

വാനി

ക്രിക്കറ്റിനെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന വാനി ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആഗ്രഹം പൂര്‍ത്തീകരിയ്ക്കാന്‍ വാനിയ്ക്ക് കഴിഞ്ഞിരുന്നില്ല.

കശ്മീര്‍

കശ്മീര്‍

കശ്മീര്‍ പ്രക്ഷോഭത്തോടുള്ള മോദിയുടെ പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയെന്ന് വ്യക്തമാക്കുന്ന മുസാഫര്‍ വാനി നൂറോളം പേര്‍ കശ്മീരില്‍ കൊല്ലപ്പെട്ടിട്ടും ദുഃഖം രേഖപ്പെടുത്താന്‍ പോലും മോദി തയ്യാറായില്ലെന്നും ആരോപിക്കുന്നു.

English summary
Father reveals Burhan Vani was interested to join Indian army. Musafar Vani's revealation after violence strikes Kashmir since death of Burhan Vani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X