കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ വിമാനം പാഞ്ഞടുത്തു... സ്‌പൈസ് ജെറ്റ് യാത്രക്കാര്‍ ചാടിയിറങ്ങി ഓടി രക്ഷപ്പെട്ടു

Google Oneindia Malayalam News

ഭോപ്പാല്‍: എയര്‍ ഇന്ത്യ വിമാനക്കമ്പനികളുടെ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും പലതവണ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ മധ്യപ്രദേശിലെ ജബല്‍പൂര്‍ വിമാനത്താവളത്തില്‍ നടന്ന കാര്യങ്ങള്‍ക്ക് ഒരു ന്യായീകരണവും പറയാന്‍ പറ്റില്ല.

സ്‌പൈസ് ജെറ്റ് ബസ്സിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു എയര്‍ ഇന്ത്യ വിമാനം. ഇത് കണ്ട് 30 ഓളം വരുന്ന യാത്രക്കാര്‍ ജീവനുംകൊണ്ട് ബസ്സില്‍ നിന്ന് എടുത്ത് ചാടുകയായിരുന്നു. ബസ്സിനെ തൊട്ടുതൊട്ടില്ല എന്നപോലെയാണ് വിമാനം കടന്നുപോയത്.

Air India

ജബല്‍പുര്‍ ദുമ്‌ന വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 28 ന് രാവിലെ പതിനൊന്നേ മുക്കാലോടെയാണ് സംഭവം നടക്കുന്നത്. എയര്‍ ഇന്ത്യ വിമാനം അടുത്ത് വരുന്നത് കണ്ട ഒരു യാത്രക്കാരന്‍ പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് ബാക്കിയുള്ളവരും പുറത്തേക്ക് ചാടി.

എയര്‍ ഇന്ത്യയുടെ എടിആര്‍-72 വിമാനമാണ് അശ്രദ്ധമായി പാര്‍ക്കിങ് ബേയിലേക്ക് ഓടിച്ചുകയറ്റിയത്. വിമാനം പാര്‍ക്കിങ് ബേയിലേക്ക് എത്തിക്കേണ്ടത് സാങ്കേതി വിദഗ്ധനോ പരിശീലനം സിദ്ധിച്ച ആളോ ആണ്. എന്നാല്‍ എയര്‍ ഇന്ത്യവിമാനം ഓടിച്ചുകൊണ്ടുവന്നത് ഒരു സഹായി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ സ്‌പൈസ് ജെറ്റ് അധികൃതര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയുട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കൈമാറുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

തങ്ങളുടെ ഭാഗത്ത് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ നിലപാട്. വിമാനം ആവശ്യത്തിന് അകലം പാലിച്ചിരുന്നു എന്നും ഇവര്‍ വിശദീകരിക്കുന്നു.

English summary
Thirty terrified passengers on a SpiceJet coach at Jabalpur airport on Saturday reportedly jumped off their bus as an Air India aircraft came too close and they feared getting hit by the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X