കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വദ്രയുടെ ഭൂമിതട്ടിപ്പ് ഫയല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുക്കി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്ര ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് ഫയലുകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് ഇക്കാര്യം പുറത്തറിഞ്ഞത്. വിവാദമായ ഡി എല്‍ എഫ് - റോബര്‍ട്ട് വദ്ര കേസ് ഫയലില്‍ നിന്നും പ്രധാനപ്പെട്ട രണ്ട് പേജുകളാണ് സര്‍ക്കാര്‍ രേഖയില്‍ അപ്രത്യക്ഷമായിരിക്കുന്നത്.

ഐ എ എസ് ഓഫീസറായ അശോക് ഖേംകയാണ് വിവരാവകാശ നിയമ പ്രകാരം ഈ ഫയല്‍ ആവശ്യപ്പെട്ടത്. ഭൂമി ഇടപാടിനെ ചോദ്യം ചെയ്യാന്‍ അശോക് ഖേംകയ്ക്ക് ഉള്ള അധികാരത്തെ കുറിച്ച് പഠിച്ച കമ്മിറ്റിയുമായി ബന്ധപ്പെട്ടതാണ് ഫയല്‍. ഡി എല്‍ എഫിന് വേണ്ടി റോബര്‍ട്ട് വദ്ര നടത്തിയ ഭൂമിയിടപാടിന് ഈ കമ്മിറ്റി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

robert-vadra

റോബര്‍ട്ട് വദ്ര ഡിഎല്‍എഫ് കമ്പനിക്ക് വേണ്ടി നടത്തിയ അഴിമതികളുടെ രേഖകളാണ് നഷ്ടപ്പെട്ട ഫയലിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്. അശോക് ഖേംകെയുടെ ചോദ്യത്തിന് സംസ്ഥാന വിവരാവകാശ കമ്മീഷനാണ് ഈ മറുപടി നല്‍കിയത്. കേസ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഹരിയാന ഭരിച്ചിരുന്നത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി ജെ പി സര്‍ക്കാര്‍ ഇവിടെ അധികാരത്തിലെത്തിയത് അടുത്ത കാലത്താണ്.

ഡി എല്‍ എഫ് - റോബര്‍ട്ട് വദ്ര കേസില്‍ താന്‍ ഇടപെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദര്‍ സിംഗ് ഹൂഡ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞിരുന്നു. തന്റെ ഇടപെടല്‍ തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കും എന്ന് വരെ അദ്ദേഹം പറഞ്ഞു. എന്നാല്‍ വദ്രയുടെ ഇടപാടുകളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായിച്ചു എന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് ഫയല്‍ നഷ്ടപ്പെട്ട ഈ സംഭവം.

English summary
Pages of file pertaining to Robert Vadra-DLF land deal missing from Haryana government records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X