കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല രംഗങ്ങള്‍ ഒഴിവാക്കാമോ,നായികയെ സ്പര്‍ശിക്കാതെ പ്രണയിക്കാനാവില്ലേ, മന്ത്രിയുടെ ചോദ്യങ്ങള്‍...

സിനിമയിലെ അശ്ലീല രംഗങ്ങള്‍ സമൂഹത്തെ വേദനിപ്പിക്കുന്നതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

  • By Desk
Google Oneindia Malayalam News

പനാജി: സിനിമയിലെ അശ്ലീല രംഗങ്ങളും അക്രമങ്ങളും ഒഴിവാക്കിക്കുടെയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സിനിമയിലെ അക്രമവും, അശ്ലീലവും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നമ്മുടെ സമൂഹത്തെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ ആരംഭിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

നമ്മുടെ സംസ്‌ക്കാരവും പാരമ്പര്യവും സംരക്ഷിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് കഴിയണം. ഒരുപക്ഷേ താന്‍ പറയുന്നതെല്ലാം അനുസരിച്ച് സിനിമയെടുത്താല്‍ സാമ്പത്തിക വിജയം കൈവരിക്കാന്‍ കഴിയില്ലെന്ന് തനിക്കറിയാമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. സമൂഹത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സിനിമാ രംഗത്തുള്ളവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ സംസ്‌കാരത്തിനു യോജിച്ച സിനിമകള്‍ വേണം

നമ്മുടെ സംസ്‌കാരത്തിനു യോജിച്ച സിനിമകള്‍ വേണം

സിനിമയിലെ അശ്ലീല രംഗങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സമൂഹത്തെ വേദനിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കാന്‍ സിനിമാക്കാര്‍ ശ്രദ്ധിക്കണം.

ഭാവാഭിനയമല്ലേ നല്ലത്

ഭാവാഭിനയമല്ലേ നല്ലത്

നായികയോടുള്ള പ്രണയം പ്രകടിപ്പിക്കണമെങ്കില്‍ സ്പര്‍ശിക്കേണ്ടതുണ്ടോ എന്നാണ് വെങ്കയ്യ നായിഡുവിന്റെ ചോദ്യം. നായകനും നായികയ്ക്കും ഭാവാഭിനയത്തിലൂടെ പ്രണയം പ്രകടിപ്പിക്കാന്‍ കഴിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്

നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്

താന്‍ പറഞ്ഞതെല്ലാം തന്റെ സ്വന്തം അഭിപ്രായമാണെന്നും സിനിമാക്കാരെ ഉപദേശിക്കുകയല്ല എന്നും വെങ്കയ്യ നായിഡു പറഞ്ഞു. തന്റെ നിര്‍ദേശങ്ങള്‍ മാത്രമാണിത്.

സിനിമാക്കാര്‍ക്ക് അഭിനന്ദനവും

സിനിമാക്കാര്‍ക്ക് അഭിനന്ദനവും

പ്രസംഗത്തില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കാനും വെങ്കയ്യ നായിഡു മറന്നില്ല. സിനിമാ പ്രവര്‍ത്തകര്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വലുതാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Union Minister Venkaiah Naidu said films with vulgar content were hurting the society and called upon filmmakers to make movies that send a message to preserve our values and traditions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X