സ്വര്‍ണ്ണത്തിന് നികുതി: അഭ്യൂഹങ്ങള്‍ തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം

വ്യാഴാഴ്ചയാണ് ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്

  • Updated:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ സ്വര്‍ണ്ണത്തിന് നികുതിയേര്‍പ്പെടുത്തുവെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍. നികുതിയടയക്കാതെ സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിനാണ് നിയന്ത്രണമുള്ളത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ കള്ളപ്പണം വെളുപ്പിക്കാന്‍ വ്യാപകമായി സ്വര്‍ണ്ണം വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ നീക്കം.

നോട്ട് നിരോധനത്തോടെ കള്ളപ്പണം സ്വര്‍ണ്ണമാക്കി മാറ്റി സൂക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. വ്യാഴാഴ്ചയാണ് ധനകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വര്‍ണ്ണം സൂക്ഷിയ്ക്കാന്‍

വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവന്‍ സ്വര്‍ണ്ണവും അവിവാഹിതര്‍ക്ക് 31. 25 പവന്‍ സ്വര്‍ണ്ണവുമാണ് നിയന്ത്രണം നിലവില്‍ വരുന്നതോടെ കൈവശം സൂക്ഷിക്കാന്‍ കഴിയൂ. പുരുഷന്മാര്‍ക്ക് സൂക്ഷിക്കാവുന്ന പരമാവധി സ്വര്‍ണ്ണം 12 ഗ്രാം ആക്കി നിജപ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണ്ണം കണ്ടു കെട്ടില്ല

എന്നാല്‍ ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ച പരിധിയില്‍ കവിഞ്ഞ് സ്വര്‍ണ്ണം കൈവശം വയ്ക്കുന്നവരില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുക്കില്ലെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. വിവാഹിതരായ സ്ത്രീതകള്‍ക്ക് 62.5 പവന്‍, അവിവാഹിതരായവര്‍ക്ക് 31.25 പവന്‍ പുരുഷന്മാര്‍ക്ക് 12 പവന്‍ സ്വര്‍ണ്ണം എന്നിങ്ങനെയാണ് കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി. ഇവ കണ്ടുകെട്ടാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

 

സ്രോതസ്സ് വെളിപ്പെടുത്തിയാല്‍ നിയന്ത്രണമില്ല

പരമ്പരാഗതമായി ലഭിച്ചതോ, സ്രോതസ്സ് വെളിപ്പെടുത്തിയ പണം കൊണ്ട് വാങ്ങിയതോ, കാര്‍ഷിക വരുമാനം കൊണ്ട് വാങ്ങിയതോ ആയ സ്വര്‍ണ്ണത്തിന് നികുതി ചുമത്തില്ല. സമ്പാദ്യം കൊണ്ട് വാങ്ങിയ സ്വര്‍ണ്ണത്തിനും നികുതി ബാധകമല്ല. ന്യായമായ മാര്‍ഗ്ഗത്തിലൂടെ വാങ്ങുന്ന സ്വര്‍ണ്ണത്തിന് നിയന്ത്രണം ബാധകമല്ല.

ആദായനികുതി ഭേദഗതി

ആദായനികുതി നിയമത്തിലെ ഭേദഗതിയിലെ 115 ബി ബിഎ പ്രകാരം സ്രോതസ് വെളിപ്പെടുത്താത്ത സ്വര്‍ണ്ണം പിടിക്കപ്പെട്ടാല്‍ നിലവിലുള്ള 30 ശമാനം നികുതിയ്ക്ക് പുറമേ 60 ശതമാനം സര്‍ച്ചാര്‍ജും 25 ശതമാനം സെസും ഈടാക്കാം. ഇത് സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത ആസ്തികള്‍ക്കും സ്വര്‍ണ്ണത്തിനുമാണ് ബാധകമായിട്ടുള്ളത്. സ്വര്‍ണ്ണം സൂക്ഷിയ്ക്കാന്‍

നിയന്ത്രണം ബാധകമല്ല

പരമ്പരാഗതമായി ലഭിച്ച സ്വര്‍ണ്ണത്തിനും നിയമാനുസൃതമായി വാങ്ങിയ സ്വര്‍ണ്ണത്തിനും ഈ നിയന്ത്രണം ബാധകമാവില്ല. അല്ലാതെ വാങ്ങി കൈവശം സൂക്ഷിച്ച സ്വര്‍ണ്ണത്തിന് ആദായ നികുതി അടയ്ക്കേണ്ടിവരും.

 

 

നിയമനടപടികള്‍ സ്വീകരിക്കാം

നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ നടത്തുന്നവരില്‍ നിന്ന് റെയ്ഡ് നടത്തി ഇത് പിടിച്ചെടുക്കാന്‍ ആദായനികുതി വകുപ്പിന് പിടിച്ചെടുക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്നും ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

English summary
“The jewellery or gold purchased out of disclosed income or out of exempted income like agricultural income or out of reasonable household savings or legally inherited which has been acquired out of explained sources is neither chargeable to tax under the existing provisions nor under the proposed amended provisions,” the CBDT said
Please Wait while comments are loading...