കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വിജയങ്ങള്‍; ചരിത്രത്തില്‍ മികച്ച രാഷ്ട്രീയ നേതാവെന്ന് തലൈവി തെളിയിച്ചു....

രാഷ്ട്രീയത്തില്‍ പുരുഷാധിപത്യത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച ചുരുക്കം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ജയലളിത

Google Oneindia Malayalam News

ചെന്നൈ: നീണ്ട 75 ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ തമിഴകത്തിന്റെ ജയലളിത വിടവാങ്ങി. തമിഴ്മക്കള്‍ക്ക് രാഷ്ട്രീയ നേതാവെന്നതിനെക്കാള്‍ നെഞ്ചേറ്റിയ ദൈവമായിരുന്നു ജയലളിത. രാഷ്ട്രീയത്തില്‍ പുരുഷാധിപത്യത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച ചുരുക്കം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ജയലളിത.

അഭിനേത്രിയായി രാഷ്ട്രീയ രംഗത്തെത്തിയ ജയലളിത മികച്ച രാഷ്ട്രീയ നേതാവാണെന്ന് തെളിയിച്ച അഞ്ച് സാഹചര്യങ്ങള്‍. അനധികൃത സ്വത്ത് സമ്പാദനക്കേസുള്‍പ്പെടെ പല വിവാദങ്ങളും ജയലളിതയെ തേടിയെത്തിയെങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രിയായി ജനമനസ്സില്‍ എക്കാലത്തും അവരോധിക്കപ്പെട്ടത് ജയലളിതയായിരുന്നു. തുടരെത്തുടരെയുള്ള തലൈവിയുടെ വിജയവും അത് തന്നെ ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

ജയലളിതയുടെ വിജയം

ജയലളിതയുടെ വിജയം

ജയലളിതയുടെ ആദ്യത്തെ നിര്‍ണ്ണായക വിജയം 1989ലായിരുന്നു. എംജിആര്‍ മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം എഐഎഡിഎംകെ രണ്ടായി പിരിഞ്ഞ സാഹചര്യത്തില്‍ 27 സീറ്റിന്റെ കരുത്തില്‍ ജയലളിതയാണ് പാര്‍ട്ടിയെ നയിച്ചത്. തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷനേതാവാകുന്ന ആദ്യത്തെ വനിതാ രാഷ്ട്രീയ നേതാവുകൂടിയാണ് ജയലളിത.

സഹതാപം തരംഗത്തില്‍ വിജയം

സഹതാപം തരംഗത്തില്‍ വിജയം

രാജീവ് ഗാന്ധിയുടെ വധത്തോടെ 1991ലാണ് ജയലളിത രാഷ്ട്രീയ നേതാവെന്ന നിലയില്‍ രണ്ടാമത്തെ നിര്‍ണായക ഘട്ടം കൈകാര്യം ചെയ്യുന്നത്. ഇതിലുള്ള സഹതാപ തരംഗം മുതലെടുത്ത് കോണ്‍ഗ്രസ്- എഐഎഡിഎംകെ സഖ്യത്തില്‍ തമിഴ്‌നാട്ടിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയെന്ന ബഹുമതിയും ജയലളിത രാഷ്ട്രീയ ജീവിതത്തില്‍ സ്വന്തമാക്കി.

വിവാദങ്ങള്‍ തളര്‍ത്തിയില്ല

വിവാദങ്ങള്‍ തളര്‍ത്തിയില്ല

2001ലെ തിരഞ്ഞെടുപ്പിന് മുമ്പായി രണ്ട് ജയലളിത സുപ്രധാന വിവാദങ്ങളിലെ നായികയായി. എന്നാല്‍ ഇതിനെ അവഗണിച്ച് സമ്മദിദായകര്‍ വോട്ട് രേഖപ്പെടുത്തിയതോടെ അസംബ്ലി തിരഞ്ഞെടുപ്പില്‍ 234ല്‍ 196 സീറ്റ് നേടി എഐഎഡിഎംകെ വിജയിച്ചു.

എഐഎഡിഎംകെയുമായി സഖ്യത്തിന്

എഐഎഡിഎംകെയുമായി സഖ്യത്തിന്

2011ലെ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരെ കേസുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഡിഎംകെ വിജയമുറപ്പിച്ചെങ്കിലും ഡിഎംകെയുടെ എല്ലാ വിജയപ്രതീക്ഷകളെയും കാറ്റില്‍പ്പറത്തി ജയലളിത തന്നെ വിജയിച്ചു. വിജയത്തിന് വേണ്ടി ഇടതുപാര്‍ട്ടികളും എഐഎഡിഎംകെയുമായി സഖ്യത്തിനൊരുങ്ങിയത് ഇതോടെയാണ്.

സഖ്യത്തിനില്ലെന്ന് പ്രഖ്യാപനം

സഖ്യത്തിനില്ലെന്ന് പ്രഖ്യാപനം

മൂന്ന് തവണ മുഖ്യമന്ത്രിയായ ജയലളിത തമിഴിജനതയുടെ പൊതുവികാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ മികവ് തെളിയിച്ച രാഷ്ട്രീയ നേതാവായിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചൂതാട്ടത്തിന്റെ ഭാഗമായി ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് ജയലളിത പ്രഖ്യാപിക്കുകയായിരുന്നു. അനധികൃ സ്വത്ത് സമ്പാദന കേസ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ശക്തമായിത്തന്നെ നിന്നിരുന്നുവെങ്കിലും ഇതിനെയെല്ലാം പിന്തള്ളിക്കൊണ്ടായിരുന്നു 2016ല്‍ നാലാതവണയും പുരൈട്ചി തലൈവി മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്.

English summary
Five victories that proved Jaya was Tamil Nadu’s supreme leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X