കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിമിന് ഫ്‌ളാറ്റ് നിഷേധിച്ചത് മോദിയോ? എന്ന് തീരും ഈ മോദി ഫോബിയ?

Google Oneindia Malayalam News

മുംബൈ: ഹിന്ദു - മുസ്ലിം കലാപമായാലും മദ്യത്തിന് നികുതി ഇളവായാലും മറ്റേത് കാര്യമായാലും മുന്‍പ് ഗുജറാത്തിനെ കുറിച്ച് എഴുതുമ്പോള്‍ ആളുകള്‍ വിശേഷിപ്പിച്ചിരുന്ന ഒരു പ്രയോഗമുണ്ട് - മോദിയുടെ ഗുജറാത്ത്. മോദിയുടെ ഗുജറാത്തില്‍ അങ്ങനെ സംഭവിച്ചു, മോദിയുടെ ഗുജറാത്തില്‍ ഇങ്ങനെ സംഭവിച്ചു എന്നിങ്ങനെ കാലങ്ങളോളം എഴുതിയവര്‍ വിശേഷണം അല്‍പമൊന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഗുജറാത്തില്‍ നിന്നും മോദി പ്രധാനമന്ത്രിയായി ദില്ലിയിലെത്തിയതോടെ മോദിയുടെ ഇന്ത്യയില്‍ എന്ന് ചേര്‍ത്താണ് ഇപ്പോള്‍ തലക്കെട്ടുകള്‍ പ്രചരിക്കുന്നത്. 25 കാരിയായ മുസ്ലിം യുവതിക്ക് മുംബൈയില്‍ ഫ്ളാറ്റ് നിഷേധിച്ച സംഭവമാണ് ഇതിലെ ഏറ്റവും പുതിയ ഉദാഹരണം. കുറച്ച് മുമ്പ് മുസ്ലിം യുവാവിന് ഡയമണ്ട് കമ്പനി ജോലി നിഷേധിച്ചപ്പോഴും ദില്ലിയില്‍ പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോഴും തലക്കെട്ടുകളില്‍ ഈ മോദി ഫോബിയ പ്രകടമായിരുന്നു.

narendra-modi

മതത്തിന്റെ പേരില്‍ മുംബൈയില്‍ മുസ്ലിങ്ങള്‍ക്ക് താമസസൗകര്യം നിഷേധിക്കുന്നത് ഇത് ആദ്യത്തെ സംഭവം അല്ല. 2006 ലും 2009 ലും സംഭവിച്ച രണ്ട് കാര്യങ്ങള്‍ നോക്കൂ. ഈ രണ്ട് സംഭവങ്ങളിലും പ്രമുഖ നടന്മാരായിരുന്നു പരാതിക്കാര്‍. 2009 ല്‍ ബോളിവുഡ് നായകനടന്‍ ഇമ്രാന്‍ ഹാഷ്മിക്കാണ് വീട് നിഷേധിക്കപ്പെട്ടത്. ഇത് വലിയ വിവാദമായി മാറിയിരുന്നു.

2006 ല്‍ നടന്‍ ആമിര്‍ അലിക്കാണ് ഈ അനുഭവം ഉണ്ടായത്. അന്ന് പത്രക്കാരോട് കാര്യം പറഞ്ഞ അലി ഹൈക്കോടതി വരെ പോയിട്ടാണ് അനുകൂലമായ വിധി സമ്പാദിച്ചത്. ഈ രണ്ട് സംഭവങ്ങളും നടക്കുമ്പോള്‍ കേന്ദ്രത്തില്‍ മോദി ആയിരുന്നില്ല ഭരിച്ചിരുന്നത്. മഹാരാഷ്ട്രയിലും മോദിയുടെ പാര്‍ട്ടിയായ ബി ജെ പി ആയിരുന്നില്ല ഭരണത്തില്‍.

ദില്ലിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആസൂത്രിത ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചവര്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മിണ്ടുന്നില്ല. മോഷണശ്രമങ്ങളും ഷോര്‍ട്ട് സര്‍ക്യൂട്ടുമാണ് ദില്ലിയിലെ സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ദില്ലിയില്‍ പള്ളികള്‍ക്ക് നേരെ വര്‍ഗീയ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല എന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു.

English summary
A flat denied in Modi's India, Church attacked in Modi's India or job denied in Modi's India- the list is endless. While one may wonder why "Modi's India" is added in a sentence anytime something bad takes place, one must also bear in mind that denying flats is not some new phenomenon and there have been instances such as these in Mumbai in the past as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X