കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡിഷയില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്, അതീവ ജാഗ്രതാ നിര്‍ദേശം, ദേശീയ പാത അടച്ചിട്ടു!!

അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്

Google Oneindia Malayalam News

ദില്ലി: രണ്ടാം ദിവസവും ശക്തമായ മഴ തുടരുന്ന ഒഡീഷയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഴമൂലം വെള്ളം പൊങ്ങിയതോടെ ഒഡിഷ വഴി കടന്നുപോകുന്ന റായ്പൂരിനെയും ഛത്തീസ്ഗഡിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 26ലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കാലഹണ്ടി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴമൂലം വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇത് റോഡ്- റെയില്‍ ഗതാഗതവും സ്തംഭിപ്പിച്ചിരുന്നു. മഴമൂലം രണ്ട് പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ റായഗഡ ജില്ല മുഴുവനായും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിരുന്നു. സ്ഥിതി വഷളായതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധ വകുപ്പിന്‍റെ സഹായം തേടിയിരുന്നു. മഴമൂലം കല്യാണി, നാഗവല്ലി പുഴകളിലെ പാലങ്ങള്‍ക്കേറ്റ ആഘാതത്തെ തുടര്‍ന്ന് റെയില്‍ ഗതാഗതവും താറുമാറായിരുന്നു.

rain-

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്ത്യന്‍ വ്യോമസേനയുടെ എംഐ 17 വി 5 വിമാനങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ഹെലികോപ്റ്ററുകള്‍ റായ്പൂരിലുള്ള സെന്‍ട്രല്‍ എയര്‍ കമാന്‍ഡില്‍ നിന്നുള്ള വെതര്‍ ക്ലിയറന്‍സിനായി കാത്തിരിക്കുകയാണ്. വെള്ളപ്പൊക്കവും മഴയും ശക്തമായ പ്രദേശങ്ങളില്‍ നിന്ന് ബോട്ടില്‍ ആളുകളെ രക്ഷപ്പെടുത്തുന്നത് അസാധ്യമായതോടെയാണ് ഇന്ത്യന്‍ വ്യോമസേനയുടേയും ദ്രുതകര്‍മ സേനയുടേയും സഹായം തേടിയിട്ടുള്ളത്.

English summary
As incessant rains continued in Odisha for the second day, the National Highway 26 was blocked on Monday due to the flood situation in Kalahandi district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X