കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി നൂഡില്‍സ് പിന്‍വലിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആരോഗ്യവകുപ്പ് മാഗി നൂഡില്‍സിന്റെ പ്രത്യേക ബാച്ച് കടകളില്‍ നിന്നും പിന്‍വലിക്കാന്‍ നെസ്ലെ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ കടകളില്‍ നിന്നും ഇവ പിന്‍വലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊല്‍ക്കത്തിയെ ലാബില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ മോണോസോഡിയം ഗ്ലൂറ്റാമേറ്റ് (എം.ജി.എസ് )എന്നിവയുടെ അളവ് മാഗിയില്‍ അനുവദനീയമായതിലും അധികമാണെന്ന് കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മാഗിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ആദ്യപടിയെന്നോണമാണ് കടകളില്‍ ലഭ്യമായ മാഗിയുടെ പ്രത്യേക ബാച്ച് പിന്‍വലിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത്. മറ്റു ബാച്ചുകളും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

maggi

അജിനാമോട്ടോ എന്ന് വ്യാപകമായി അറിയപ്പെടുന്ന എംജിഎസ് കൂടിയ അളവില്‍ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷകരമായി ബാധിക്കും. മാഗി കൂടുതലായി ഉപയോഗിക്കുന്നത് കുട്ടികള്‍ ആയതിനാല്‍ ഇതിന്റെ അപകട സാധ്യത വളരെ വലുതാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.

അതേസമയം, ആരോഗ്യവകുപ്പിന്റെ കണ്ടെത്തലുകള്‍ നെസ്ലെ അധികൃതര്‍ തള്ളിക്കളഞ്ഞു. മികച്ച ക്വാളിറ്റി കണ്‍ട്രോള്‍ പരിശോധനയ്ക്കുശേഷം മാത്രമേ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാറുള്ളു എന്ന് അധികൃതര്‍ പറയുന്നു. എംജിഎസ്, ലെഡ് തുടങ്ങിയവ ന്യൂഡില്‍സിന്റെ നിര്‍മാണ മേഖലയില്‍ ഒരിടത്തും ഉപയോഗിക്കാറില്ലെന്നും നെസ്ലെ വ്യക്തമാക്കി.

English summary
Food Inspectors says Maggi Noodles Packets Recalled Across Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X