കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് കഴിക്കുന്നവരാണ്!!ഞാനൊരു മാംസഭുക്ക്!!കേന്ദ്രമന്ത്രി

ഭക്ഷണത്തിന്റെ പേരിൽ ചിലർ രാഷ്ട്രീയം കളിക്കുന്നുവെന്നു കേന്ദ്രമന്ത്രി

  • By Ankitha
Google Oneindia Malayalam News

മുംബൈ: ഭക്ഷണത്തിന്റെ പേരിൽ ചിലർ രാഷ്ട്രീയം കളിക്കുന്നുവെന്നു ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായ്‍ഡു. താൻ ഒരു മാംസഭുക്കാണെന്നും അദ്ദേഹം പറ‍ഞ്ഞു. കാശാപ്പിനായുള്ള കാലി വിൽപ്പനയും ബീഫ് നിരോധനവും രാജ്യവ്യാപകമായി കത്തിപ്പടരുമ്പോൾ താൻ മാംസാഹാരം കഴിക്കുന്ന വ്യക്തിയാണെന്നു മന്ത്രി തുറന്നു പറയുകയാണ്.

ഭക്ഷണം അതു കഴിക്കുന്നവരാണ് തിരഞ്ഞെടുക്കുന്നതെന്നു മന്ത്രി പറഞ്ഞു.ജനങ്ങളെ ബിജെപി സസ്യബുക്കുകളായി മാറ്റുന്നുവെന്ന ചിലരുടെ വാദം തെറ്റാണ്.എന്തു കഴിക്കണമെന്നും എന്തു കഴിക്കണ്ടെന്നും തീരുമാനിക്കുന്നത് കഴിക്കുന്നവരാണ്. താൻ ബിജെപി സംസ്ഥാന അധ്യക്ഷനായി ഹൈദരാബാദിൽ പ്രവർത്തിച്ചിട്ടുണ്ട്. താനെരു മാംസഭുക്കായിട്ടുപോലും പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി. ഇതിൽ നിന്നു വ്യക്തമാകുന്നത് ചിലർ ഭക്ഷണത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നുവെന്നാണ്.

venkhayya nayidu

കശാപ്പിനായുള്ള കന്നുകാലികളുടെ കച്ചവടത്തിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ കേന്ദ്ര-പരിസ്ഥിതി മന്ത്രാലയത്തിന്റെ നയം ആരുടേയും ഭക്ഷണത്തെ നിയന്ത്രിക്കാനുള്ളതല്ല. മൃഗങ്ങളോടുള്ള ക്രൂരത നടയാനുള്ളതാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

English summary
Amid heated debate on the beef ban in the country, Union minister and BJP leader Venkaiah Naidu today said he himself is a non-vegetarian, and food is a matter of choice. He debunked the notion that BJP wants to make everyone vegetarian’.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X