കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് ആക്രോശിച്ചു' ജയലളിതയുടെ കണ്ണ് നിറയാത്ത ആ ദിവസം..

എംജിആറിന്റെ മൃതദേഹവും വഹിച്ചുള്ള വാഹനത്തില്‍ നിന്ന് ജയലളിതയെ തള്ളിമാറ്റി

  • By Sandra
Google Oneindia Malayalam News

ചെന്നൈ: ജയലളിതയെ രാഷ്ട്രീയത്തിലേയ്ക്ക് പിടിച്ചുയര്‍ത്തിയ എംജിആറിന്റെ വേര്‍പാട് ജയയെ ഏറെത്തളര്‍ത്തിയിരുന്നു. എന്നാല്‍ എംജിആറിന്റെ മരണവാര്‍ത്തയറിഞ്ഞ് എംജിആറിന്റെ വസതിയായ രാമാവരത്തേക്ക് ജയലളിത പാഞ്ഞെത്തിയെങ്കിലും വീട്ടിലേയ്ക്ക് കയറാന്‍ ജയലളിതയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

എംജിആറിന്റെ മൃതദേഹവും വഹിച്ചുള്ള വാഹനത്തില്‍ നിന്ന് ജയലളിതയെ എംജിആറിന്റെ ഭാര്യ ജാനകിയുടെ മകന്‍ ദീപന്‍ തള്ളിമാറ്റുന്ന സംഭവം ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കഴിഞ്ഞതാണ്. രാഷ്ട്രീയത്തില്‍ ഉയര്‍ച്ചകള്‍ വാഗ്ദാനം ചെയ്ത കൈപിടിച്ചുയര്‍ത്തിയ എംജിആറിന്റെ വേര്‍പാട് ജയലളിതയ്ക്ക് തീരാനഷ്ടം തന്നെയാണ്.

ഒരു നോക്കു കാണാന്‍

ഒരു നോക്കു കാണാന്‍

എംജിആറിന്റെ മൃതദേഹം കാണാനെത്തിയ ജയലളിതയ്ക്ക് മുമ്പില്‍ രാമാവരത്തിന്റെ വാതിലുകള്‍ തുറന്നില്ല. ഏറെ നേരത്തെ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ വീടിനുള്ളില്‍ കടന്നെങ്കിലും അപ്പോഴേയ്ക്കും എംജിആറിന്റെ മൃതദേഹം രാജാജി ഹാളിലേയ്ക്ക് പിറകുവശത്തെ വാതില്‍ വഴി കൊണ്ടുപോയിരുന്നു.

രാജാജി ഹാളില്‍

രാജാജി ഹാളില്‍

എംജിആറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലെത്തിയാണ് ജയലളിത എംജിആറിന്റെ തലയ്ക്കല്‍ നില്‍പ്പുറപ്പിച്ചത്.

ഒന്നു കണ്ണു നനഞ്ഞുപോലുമില്ല

ഒന്നു കണ്ണു നനഞ്ഞുപോലുമില്ല

എംജിആറിന്റെ മൃതദേഹത്തിനരികില്‍ ഒന്നു കണ്ണു നനയുകയോ പൊട്ടിക്കരയുകയോ ചെയ്യാതെ രണ്ട് ദിവസമാണ് ജയലളിത എംജിആറിനരികെ ചെലവഴിച്ചത്.

എതിര്‍പ്പുകളെ നിലംപരിശാക്കി

എതിര്‍പ്പുകളെ നിലംപരിശാക്കി

ആദ്യത്തെ 13 മണിക്കൂറും രണ്ടാം ദിവസം എട്ട് മണിക്കൂറുകളുമാണ് ജയലളിത എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും വകവെയ്ക്കാതെ അവസാനമായി എംജിആറിന്റെ മൃതദേഹത്തിനരികെ നിലയുറപ്പിച്ചത്. കഴിഞ്ഞുപോയ 21 മണിക്കൂറിലും എതിരാളികള്‍ക്ക് മുമ്പില്‍ പതറാതെ നില്‍ക്കുകയായിരുന്നു ജയലളിത എന്ന 38കാരി.

എതിര്‍പ്പിനെ വെല്ലാതെ

എതിര്‍പ്പിനെ വെല്ലാതെ

എംജിആറിന്റെ ബന്ധുക്കളെയും ഭാര്യയെയും മറികടന്ന് എംജിആറിന് സമീപത്ത് ചലനമറ്റുനിന്ന ജയലളിത എല്ലാ അപമാനങ്ങളെയും തള്ളി മാറ്റാനുള്ള ശ്രമങ്ങളെയും തരണം ചെയ്ത് പ്രതീക്ഷയറ്റ് നിന്നു.

ലൈംഗിക തൊഴിലാളി എന്നാക്രോശിച്ചു

ലൈംഗിക തൊഴിലാളി എന്നാക്രോശിച്ചു

എംജിആറിന്റെ മൃതദേഹവുമായി മറീന ബീച്ചിലേക്ക് പുറപ്പെട്ട വാനിലേയ്ക്ക് കയറാന്‍ ശ്രമിച്ച ജയലളിതയെ ലൈംഗിക തൊഴിലാളി എന്ന് വിളിച്ച് എംഎല്‍എ ആയിരുന്ന കെപി രാമലിംഗവും എംജിആറിന്റെ ഭാര്യ ജാനകിയുടെ മരുമകനും ചേര്‍ന്ന് അപമാനിച്ചു. ജാനകിയുടെ മരുമകന്‍ ദീപനാണ് ജയയെ തള്ളി താഴെയിട്ടത്.

ഏറ്റവും അപമാനിക്കപ്പെട്ട നിമിഷം

ഏറ്റവും അപമാനിക്കപ്പെട്ട നിമിഷം

ജീവിതത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അപമാനിച്ചതോടെ ജയലളിത സ്വന്തം കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു.

English summary
For 2 Days, Jayalalithaa Stood By MGR's Body. She Did Not Shed A Tear.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X